തിരുവനന്തപുരം: തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ഒരിക്കലും തന്നെ കൈവിടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരൻ. പ്രചാരണ വേളയിൽ വോട്ടര്‍മാരുടെ സ്നേഹവും പരിഗണനയും തനിക്ക് ബോധ്യമായിരുന്നു, വലിയ വിജയം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

വിജയത്തിന് പ്രതികൂല ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് രണ്ട് മുന്നണികളും കുമ്മനം രാജശേഖരൻ തോൽക്കണം എന്ന് മാത്രമാണ് പറയുന്നത് എന്നായിരുന്നു കുമ്മനത്തിന്‍റെ മറുപടി. രണ്ട് മുന്നണികളും ആര് ജയിക്കണമെന്ന് പറയുന്നില്ല. മുഖ്യമന്ത്രിയും കോടിയേരിയും പറയുന്നത് ആര് ജയിക്കുമെന്നല്ല, മറിച്ച് കുമ്മനം തോൽക്കണമെന്നാണെന്നും ഇത് നിഷേധ രാഷ്ട്രീയമാണന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പുലര്‍ച്ചെ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും തൈക്കാട് അയ്യാ ഗുരു ആശ്രമത്തിലും പോയ ശേഷമാണ് കുമ്മനം വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് തിരിച്ചു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.