വര്‍ഗീയതയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ എല്‍ഡിഎഫിന് തന്നെ വോട്ട് ചെയ്യുമെന്ന് ഉറപ്പാണെന്ന് പത്തനംതിട്ട സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്
പത്തനംതിട്ട: ശക്തമായ പോരാട്ടം നടക്കുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്. എല്‍ഡിഎഫിന് അനുകൂല തരംഗമാണ് പത്തനംതിട്ട മണ്ഡലത്തിലുള്ളത്. അവസാന നിമിഷവും ജനപങ്കാളിത്തവും ഇടപെടലുമുണ്ടെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. വോട്ട് ചെയ്യാനെത്തിയപ്പോഴാണ് വീണയുടെ പ്രതികരണം.
എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന രീതീയിലേക്ക് പത്തനംതിട്ടയിലെ കാര്യങ്ങള്‍ മാറി മറിഞ്ഞു. വര്‍ഗീയതയ്ക്കെതിരെ ജനാധിപത്യമുന്നണി മുന്നോട്ട് പോകുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് ഉറപ്പാണ്. പോളിംഗ് ശതമാനം കൂടുകയും ഇടതുമുന്നണി വിജയിക്കുകയും ചെയ്യുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
