Asianet News MalayalamAsianet News Malayalam

വലിയ ഭൂരിപക്ഷത്തിൽ ജയിക്കും; വർഗ്ഗീയ അധിക്ഷേപങ്ങൾ ജനം തള്ളും: എ എം ആരിഫ്

ആലപ്പുഴയിൽ ശബരിമലയല്ല എതിരാളികൾ ചർച്ചയാക്കിയത്. വൃത്തികെട്ട വർഗ്ഗീയ പ്രചാരണവും വ്യക്തിപരമായ അപവാദങ്ങളുമാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് എ എം ആരിഫ് പറഞ്ഞു.  ആലപ്പുഴ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിക്കുമെന്നും അഡ്വ.എ എം ആരിഫ്.

Will with mass majority from Alappuzha, says AM Ariff
Author
Alappuzha, First Published Apr 22, 2019, 10:04 AM IST

ആലപ്പുഴ: വ്യക്തിപരവും വർഗ്ഗീയ ചുവയുള്ളതുമായ പ്രചാരണമാണ് തനിക്കെതിരെ എതിരാളികൾ നടത്തിയെങ്കിലും വലിയ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് ആലപ്പുഴ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ.എ എം ആരിഫ്. ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന് ഉണ്ടായിരുന്നു. അതാണ് ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നേറും. പുറകിൽ പോകാൻ സാധ്യതയുള്ള സ്ഥലം ഹരിപ്പാട് ആയിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ അവിടെയും ഇടത് മുന്നേറ്റമാണ് കാണുന്നതെന്ന് എ എം ആരിഫ് പറഞ്ഞു.

ആലപ്പുഴയിൽ ശബരിമലയല്ല എതിരാളികൾ ചർച്ചയാക്കിയത്. വൃത്തികെട്ട വർഗ്ഗീയ പ്രചാരണവും വ്യക്തിപരമായ അപവാദങ്ങളുമാണ് തനിക്കെതിരെ ഉന്നയിച്ചതെന്ന് എ എം ആരിഫ് പറഞ്ഞു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും താനിത് നേരിട്ടതാണെന്നും ആലപ്പുഴ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്നും എ എം ആരിഫ് പറഞ്ഞു. 

നിശ്ശബ്ദ പ്രചാരണ ദിവസം രാവിലെ ആറ് മണിക്കുതന്നെ ജനങ്ങളെ കാണാനിറങ്ങി. തിരുവനന്തപുരത്തേക്ക് സ്ഥിരമായി ട്രയിനിലാണ് പോകാറുള്ളത്. സ്ഥിരം സഹയാത്രികരെ കണ്ടിട്ട് കുറച്ചു ദിവസമായി. അവരെ കാണാൻ റയിൽ വേ സ്റ്റേഷനിൽ പോയിരുന്നു. ആലപ്പുഴ നഗരത്തിലെ ചില സ്ഥലങ്ങളിലും പ്രചാരണത്തിനിടെ പോകാനായിരുന്നില്ല. ഇന്ന് അവിടെയൊക്കെ പോകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും ആരിഫ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios