Asianet News MalayalamAsianet News Malayalam

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ യുവതി അമേരിക്കയിൽനിന്നും പറന്നെത്തി

സ്വന്തം മണ്ഡലമായ എത്തായിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് നേതാക്കളെക്കുറിച്ചോ ഒന്നും തന്നെ മഞ്ജരിക്ക് അറിയില്ല. കാരണം മഞ്ജരി നാട്ടിൽ വന്നിട്ട് വർഷങ്ങളായി. പക്ഷെ നരേന്ദ്ര മോദിയെ മാത്രം അവർക്ക് നന്നായി അറിയാം.

Woman Come From america To Campaign For Narendra Modi
Author
Kanpur, First Published Apr 20, 2019, 2:22 PM IST

കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ അമേരിക്കയിൽനിന്നും നാട്ടിലെത്തിയിരുക്കുകയാണ് ഐടി ഉദ്യോ​ഗസ്ഥയായ മഞ്ജരി ​ഗ​ഗ്വാർ. ഉത്തർപ്രദേശ് പട്യാലി സ്വദേശിയായ മ‍ഞ്ജരി 21 വർഷമായി അമേരിക്കയിലാണ് താമസം.   
  
സ്വന്തം മണ്ഡലമായ എത്തായിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയെക്കുറിച്ചോ അല്ലെങ്കിൽ മറ്റ് നേതാക്കളെക്കുറിച്ചോ ഒന്നും തന്നെ മഞ്ജരിക്ക് അറിയില്ല. കാരണം മഞ്ജരി നാട്ടിൽ വന്നിട്ട് വർഷങ്ങളായി. പക്ഷെ നരേന്ദ്ര മോദിയെ മാത്രം അവർക്ക് നന്നായി അറിയാം.എന്തുകൊണ്ടാണ് മോദിയെ ഇഷ്ടമെന്ന ചോദ്യത്തിന് ഇന്ത്യയുടെ പ്രതിച്ഛായ മാറ്റിയത് മോദിയാണെന്നായിരുന്നു മഞ്ജരിയുടെ മറുപടി. 

അമേരിക്കയിൽനിന്നും വന്നതിനുശേഷം പട്യാലിയയിലെ ബിജെപി ഓഫീസ് സന്ദർശിക്കുകയും നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തന്റെ പിതാവ് എത്തായിലായിരുന്നു താമസിച്ചിരുന്നതെന്നും അദ്ദേഹമൊരു അധ്യാപകനായിരുന്നുവെന്നും മഞ്ജരി പറഞ്ഞു. ജോലിയിൽനിന്ന് വിരമിച്ചതോടെ കുടുംബം കാൺപൂരിലേക്ക് താമസം മാറ്റി. പിന്നീട് പഠനത്തിനായി താൻ അമേരിക്കയിലേക്ക് പോകുകയും പഠനം പൂർത്തിയാക്കി അവിടെ ജോലി നേടുകയുമായിരുന്നു.   

തന്റെ കുടുംബത്തിന് ഒരിക്കലും രാഷ്ട്രീയത്തിൽ ചായ്വ് ഉണ്ടായിരുന്നില്ല. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി കഴിഞ്ഞതിനുശേഷം രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർന്നു. ബലാക്കോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ പ്രതിച്ഛായതന്നെ മാറ്റി. ഇന്ത്യ ശക്തമായൊരു രാജ്യമായി വളർന്നിരിക്കുകയാണെന്നും മഞ്ജരി പറഞ്ഞു. 
 
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ 41-കാരൻ സിഡ്നി വിമാനത്താവളത്തിലെ ജോലി വിട്ട് ഇന്ത്യയിലെത്തിയിരുന്നു. മം​ഗളൂരു സൂരത്ത്ക്കൽ സ്വദേശി സുധീന്ദ്ര ഹെബ്ബാറാണ് തന്റെ ആരാധകപാത്രമായ മോദിക്ക് വോട്ട് ചെയ്യുന്നതിനായി ജോലി വിട്ട് നാട്ടിൽ വന്നത്.  

Follow Us:
Download App:
  • android
  • ios