Asianet News MalayalamAsianet News Malayalam

സ്ത്രീത്വത്തെ അപമാനിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; കെ സുധാകരനെതിരെ കേസെടുത്തു

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്‍റും നീളുന്ന വിഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്. 

women commission took case against k  sudhakaran for defaming modesty of women
Author
Thiruvananthapuram, First Published Apr 17, 2019, 12:50 PM IST

തിരുവനന്തപുരം: സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം സി ജോസഫെയ്നിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വിഡിയോയ്ക്ക് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു മിനിറ്റും 20 സെക്കന്‍റും നീളുന്ന വിഡിയോ പരസ്യത്തിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശമുളളത്. 

സ്വത്ത് തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് പരോക്ഷമായി എതിര്‍ സ്ഥാനാര്‍ഥി പി കെ ശ്രീമതിയെ വിമര്‍ശിക്കുന്നത്. 'ആണ്‍കുട്ടി'യായവന്‍ പോയാലാണ് കാര്യങ്ങള്‍ നടക്കുകയെന്നും വിഡിയോയില്‍ പറയുന്നു. പാര്‍ലമെന്‍റില്‍ ശ്രീമതി നടത്തിയ പ്രസംഗങ്ങളെയും കളിയാക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. "ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി" എന്നും ഒരു കഥാപാത്രം പറയുന്നു. തിങ്കളാഴ്ചയാണ് കെ സുധാകരന്‍ തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിഡിയോ ഷെയര്‍ ചെയ്തത്. 

'ഈ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ, പാർലമെൻറിൽ പ്രസംഗിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല.' " ഓളെ പഠിപ്പിച്ച് ടീച്ചർ ആക്കിയത് വെറുതെയായി" എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പോസ‍്റ്റ് ചെയ്തത്.
 

Follow Us:
Download App:
  • android
  • ios