Asianet News MalayalamAsianet News Malayalam

അനീതി ചെയ്യുന്ന കോൺ​ഗ്രസ് എങ്ങനെ നീതി നടപ്പാക്കും; യോഗി ആദിത്യനാഥ്

കോൺ​ഗ്രസ് അതിന്റെ ഡിഎൻഎയെക്കുറിച്ച് തന്നെ നുണയാണ് പറയുന്നതെന്നും അനീതി ചെയ്യുന്ന കോൺ​ഗ്രസ് എങ്ങനെ ന്യായ് നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

Yogi Adityanath criticise congress's election slogan
Author
Lucknow, First Published Apr 30, 2019, 6:34 PM IST

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണവാചകമായ 'അബ് ഹോഗാ ന്യായ്' (നിങ്ങൾക്ക് ഇനി നീതി ലഭിക്കും) എന്ന മുദ്രാവാക്യത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കോൺ​ഗ്രസ് അതിന്റെ ഡിഎൻഎയെക്കുറിച്ച് തന്നെ നുണയാണ് പറയുന്നതെന്നും അനീതി ചെയ്യുന്ന കോൺ​ഗ്രസ് എങ്ങനെ ന്യായ് നടപ്പാക്കുമെന്നും യോഗി ആദിത്യനാഥ് ചോദിച്ചു. ഉത്തർപ്രദേശിൽ നടന്ന തെരഞ്ഞെടുപ്പ് യോ​ഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺ​ഗ്രസ് പറയുന്നത് അവർ നീതി നടപ്പിലാക്കുമെന്നാണ്. എന്നാൽ ജനങ്ങളോട് എല്ലായ്പ്പോഴും അനീതി ചെയ്യുന്ന കോൺ​ഗ്രസിന് എങ്ങനെയാണ് നീതി നടപ്പിലാക്കാനാകുക. ബിജെപി സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണം 55 വർഷത്തെ കോൺ​ഗ്രസ് ഭരണവുമായി മാത്രമേ താരതമ്യം ചെയ്യാനാകുകയുള്ളു. അതുപോലെ രണ്ട് വർഷത്തെ ഉത്തർപ്രദേശ് സർക്കാരിന്റെ ഭരണം 17 വർഷത്തെ എസ്പി-ബിഎസ്പി ഭരണവുമായെ താരതമ്യം ചെയ്യാനാകുകയുള്ളുവെന്നും യോ​ഗി ആദിത്യനാഥ് പറ‍ഞ്ഞു.

കോൺ​ഗ്രസ് ഭരണക്കാലത്ത് പാകിസ്ഥാൻ ഭീകരർ ഇന്ത്യൻ ജവാൻമാരുടെ തലയെടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, പട്ടാളക്കാർ രക്തസാക്ഷികളാകുമ്പോൾ, നമ്മൾ പാകിസ്ഥാനിലേക്ക് കടന്ന് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

Follow Us:
Download App:
  • android
  • ios