Asianet News MalayalamAsianet News Malayalam

മോദി പ്രസംഗിക്കുമ്പോള്‍ എസി മുറിയിലിരുന്നും ഇമ്രാന്‍ ഖാന്‍ വിയര്‍ക്കും; യോഗി ആദിത്യനാഥ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയമനശക്തി കൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ ശൂരത്വവും ധൈര്യവും കൈവന്നതെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.
 

Yogi Adityanath says Imran Khan sweats in Islamabad When PM Modi speaks in India
Author
Uttar Pradesh, First Published May 1, 2019, 4:04 PM IST

അംബേദ്‌കര്‍ നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെവിടെയെങ്കിലും പ്രസംഗിച്ചെന്ന്‌ അറിഞ്ഞാല്‍ത്തന്നെ പാകിസ്‌താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭയന്ന്‌ വിയര്‍ക്കുമെന്ന്‌ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ഇന്ത്യന്‍ സൈന്യം പാകിസ്‌താനിലെ തീവ്രവാദക്യാമ്പുകള്‍ തകര്‍ക്കുമെന്ന്‌ ഇമ്രാന്‍ ഖാന്‍ ആശങ്കപ്പെടുന്നതായും യോഗി അഭിപ്രായപ്പെട്ടു.

ഇന്ന്‌ എവിടെയെങ്കിലും മോദി പ്രസംഗിക്കുന്നെന്ന്‌ അറിഞ്ഞാല്‍ ഇമ്രാന്‍ ഖാന്‌ ഭയമാണ്‌. അദ്ദേഹം ഇസ്ലാമാബാദിലെ എസി മുറിയിലിരുന്ന്‌ വിയര്‍ക്കും. എപ്പോഴാണ്‌ ഇന്ത്യന്‍ സൈന്യം പാകിസ്‌താനില്‍ കടന്ന്‌ തീവ്രവാദക്യാമ്പുകള്‍ തകര്‍ക്കുകയെന്നാണ്‌ അദ്ദേഹത്തിന്റെ ഭയം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയമനശക്തി കൊണ്ടാണ്‌ ഇന്ത്യയ്‌ക്ക്‌ ഈ ശൂരത്വവും ധൈര്യവും കൈവന്നതെന്നും യോഗി ആദിത്യനാഥ്‌ പറഞ്ഞു.

നരേന്ദ്രമോദി കൂടി പങ്കെടുത്ത തെരഞ്ഞെടുപ്പ്‌ പ്രചാരണ റാലിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന.

Follow Us:
Download App:
  • android
  • ios