Asianet News MalayalamAsianet News Malayalam

തീവ്രവാദികളും നക്സലുകളും ബിജെപി സർക്കാരിനെ ഭയപ്പെടുന്നു; യോ​ഗി ആദിത്യനാഥ്

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ കോൺഗ്രസ് സർക്കാർ ഛത്തിസ്​ഗഢിലെ എല്ലാ സംവിധാനങ്ങളും താറുമാറാക്കിയെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.

yogi adityanath says terrorists naxals afraid of bjp government
Author
Raipur, First Published Apr 12, 2019, 9:33 PM IST

റായ്പൂർ: തീവ്രവാദികളും നക്സലുകളും ബിജെപി സർക്കാരിനെ ഭയപ്പെടുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭയം കാരണമാണ് അവർ ബിജെപിയുടെ കീഴിലുള്ള പ്രദേശങ്ങളിൽ അടുക്കാത്തതെന്നും ആദിത്യനാഥ് പറഞ്ഞു. റായ്​പൂരി​ൽ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികളും നക്സലുകളും ബിജെപിയുടെ ഭരണത്തിൻ കീഴിലുള്ള സ്ഥലങ്ങളിൽ പ്രവേശിക്കില്ല. കാരണം  ജയിലിലടക്കപ്പെടുമെന്നോ അല്ലെങ്കിൽ കൊല്ലപ്പെടുമെന്നോ അവർക്ക് ഉറപ്പാണെന്നും യോഗി പറഞ്ഞു. മുൻ പ്രധാനമന്ത്രി മ​ൻമോഹൻ സിങ്​ മുസ്ലീം​ങ്ങളെയും മറ്റ്​ മതങ്ങളെയും തമ്മിൽ വേർതിരിച്ചെന്നും യോഗി ആരോപിച്ചു. 

കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ കോൺഗ്രസ് സർക്കാർ ഛത്തിസ്​ഗഢിലെ എല്ലാ സംവിധാനങ്ങളും താറുമാറാക്കിയെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. 55-60 വർഷത്തെ ഭരണത്തിലൂടെ കോൺ​ഗ്രസ് സർക്കാർ രാജ്യത്തെ കട്ടുമുടിച്ചു, ദാരിദ്ര്യത്തിൽ ആഴ്ത്തി, വർ​ഗീയത വളർത്തി, തീവ്രവാദികളും നക്സലുകളും രാജ്യത്ത് വേരുറപ്പിച്ചത് ഇക്കാലത്താണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
 

Follow Us:
Download App:
  • android
  • ios