Asianet News MalayalamAsianet News Malayalam

ഇനി പത്ത് ദിവസം മാത്രം; 2000 രൂപ കയ്യിലുണ്ടെങ്കിൽ ചെയ്യേണ്ടത് ഇത്

2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി ഇതിനുള്ള സൗകര്യം ചെയ്ത് നൽകുന്നുണ്ട്.

10 days left for exchange or deposit 2000 rupees currency notes apk
Author
First Published Sep 19, 2023, 6:44 PM IST

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2023 മെയ് 19-നണ്  2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം 2023 സെപ്തംബർ 30 വരെ നൽകിയിട്ടുമുണ്ട്. ഈ കാലാവധി അവസാനിക്കാൻ ശേഷിക്കുന്നത് 10  ദിവസമാണ്. 

ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയ; 15,000 കോടിയുടെ വസ്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ

2000 രൂപയുടെ നോട്ടുകൾ നിക്ഷേപിക്കാനോ മാറാനോ റിസർവ് ബാങ്ക് ഏകദേശം നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. എല്ലാ ബാങ്കുകളും അവരുടെ ശാഖകൾ വഴി ഇതിനുള്ള സൗകര്യം ചെയ്ത് നൽകുന്നുണ്ട്. അവസാന ദിവസമാകുമ്പോൾ ബാങ്കുകളിലെ തിരക്ക് ഒഴിവാക്കാൻ ശ്രമിക്കാൻ ആർബിഐ ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. 

നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു 2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യം എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍

2000 രൂപ നോട്ടുകൾ ബാങ്കിൽ മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇതാ

ഘട്ടം 1 - നിങ്ങളുടെ പക്കൽ ലഭ്യമായ 2000 രൂപ നോട്ടുകളുമായി അടുത്തുള്ള ബാങ്ക് ശാഖ സന്ദർശിക്കുക.
ഘട്ടം 2- റിക്വിസിഷൻ സ്ലിപ്പ് പൂരിപ്പിക്കുക, 2000 രൂപ നോട്ടുകളുടെ ആവശ്യമായ വിശദാംശങ്ങൾ നൽകുക.
ഘട്ടം 3: മറ്റ് മൂല്യങ്ങളുമായി മാറാൻ 2000 രൂപ നോട്ടുകൾക്കൊപ്പം സ്ലിപ്പും സമർപ്പിക്കുക.

ALSO READ: രണ്ടാംലോകമഹായുദ്ധ കാലത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇനി ആഡംബര ഹോട്ടൽ; ഏറ്റെടുത്തത് ഹിന്ദുജ ഗ്രൂപ്പ്

ബാങ്കിനെ ആശ്രയിച്ച് ഈ നടപടി ക്രമങ്ങൾ വ്യത്യാസപ്പെടാം എന്നത് ശ്രദ്ധിക്കുക. 2000 രൂപ നോട്ടുകൾ മാറുന്ന കാര്യത്തിൽ ബാങ്കുകൾ അവരുടേതായ നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കുമെന്ന് ആർബിഐ ഗവർണർ അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios