Asianet News MalayalamAsianet News Malayalam

ഫോൺ തുടക്കാനുള്ള ചെറിയ തുണിക്ക് വില 1900 രൂപ; അന്തംവിട്ട് ജനം, ന്യായീകരിച്ച് ആപ്പിൾ

ട്വിറ്ററിൽ വൻ വിമർശനങ്ങൾ ഉയർന്നതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്

1900 rs polishing cloth of apple
Author
Thiruvananthapuram, First Published Oct 22, 2021, 12:00 PM IST

വിലയുടെ കാര്യത്തിൽ യുഎസ് ടെക് ഭീമനായ ആപ്പിൾ എന്നും കടുത്ത വിമർശനം നേരിടാറുണ്ട്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. ഗാഡ്ജറ്റുകൾ വൃത്തിയാക്കാനുള്ള ചെറിയ തുണിക്കാണ് 1900 രൂപ വിലയിട്ടത്. 224 രൂപ വീതം തവണകളായി അടച്ചും ഉൽപ്പന്നം വാങ്ങാമെന്ന് കമ്പനി വ്യക്തമാക്കുന്നു.

എന്നാൽ തുണിയുടെ വില കണ്ടവരെല്ലാം മൂക്കത്ത് വിരൽ വെച്ചു.  ഇതെന്താണ് ഇത്ര വില വരാൻ കാരണമെന്ന് ഓരോരുത്തരും അന്തിച്ചു. വളരെ പതുപതുത്തതും പോറൽ വരുത്താത്തതുമായ തുണിയാണിതെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാൽ അതിൽ ആരും തൃപ്തരായില്ലെന്ന് പറയേണ്ടതില്ലല്ലോ.

ട്വിറ്ററിൽ വൻ വിമർശനങ്ങൾ ഉയർന്നതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. അതിന് പുറമെ ഈ തുണികൊണ്ട് ക്ലീൻ ചെയ്യാവുന്ന തങ്ങളുടെ ഉൽപ്പന്നങ്ങളുടെ നീണ്ട നിരയും കമ്പനി പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര തലത്തിൽ 19 ഡോളറാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ഓൺലൈൻ വഴി ഓർഡർ ചെയ്താൻ അഞ്ച് ദിവസത്തിനുള്ളിൽ ഡെലിവർ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios