Asianet News MalayalamAsianet News Malayalam

കണ്ണുംപൂട്ടി ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യല്ലേ, ഈ 5 ബാങ്കുകൾ നൽകുന്നത് വമ്പൻ പലിശ

എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

5 banks that offer highest rates on 5-year fixed deposits
Author
First Published Aug 31, 2024, 8:33 PM IST | Last Updated Aug 31, 2024, 8:33 PM IST

ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ പ്ലാനുണ്ടോ? ഉയർന്ന പലിശ ഉറപ്പാക്കാൻ ഒരു വഴിയുണ്ട്. രാജ്യത്തെ ബാങ്കുകൾ എല്ലാം പ്ലീഷ നിരക്കുകൾ ഉയർത്തി മത്സരിക്കുകയാണ്. ഇവയിൽ ഏത് ബാങ്കാണ് ഏറ്റവും കൂടുതൽ പലിശ നൽകുന്നതെന്ന് താരതമ്യം ചെയ്ത ശേഷം മാത്രം നിക്ഷേപിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ,എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപത്തിന് നൽകുന്ന പലിശ നിരക്കുകൾ പരിശോധിക്കാം.

1. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: സാധാരണ പൗരന്മാർക്ക് എസ്ബിഐ അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് 6.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനം പലിശ ലഭിക്കും.
 
2. ബാങ്ക് ഓഫ് ബറോഡ: പൊതു മേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ   അഞ്ച് വർഷത്തെ സ്ഥിരനിക്ഷേപത്തിന്  6.5 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.15 ശതമാനവും പലിശ ഈ കാലയളവിലേക്ക് വാഗ്ദാനം ചെയ്യുന്നു. അതേസമയം, സാധാരണ പൗരന്മാർക്ക് 399 ദിവസത്തെ എഫ്ഡിയിൽ (മൺസൂൺ ധമാക്ക ഡെപ്പോസിറ്റ് സ്കീം) 7.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് അര ശതമാനം അധികം പലിശയും ബാങ്ക് നൽകും.

3. എച്ച്‌ഡിഎഫ്‌സി ബാങ്ക്: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി സാധാരണ പൗരന്മാർക്ക് 7 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതമാനവും അഞ്ച് വർഷത്തെ സ്ഥിര നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നു

4. ഐസിഐസിഐ ബാങ്ക്:  5 വർഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണക്കാർക്കും മുതിർന്ന പൗരന്മാർക്കും  യഥാക്രമം 7 ശതമാനവും 7.5 ശതമാനവും പലിശ ഐസിഐസിഐ ബാങ്ക് നൽകും.  

5. പഞ്ചാബ് നാഷണൽ ബാങ്ക്: സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും യഥാക്രമം 6.5 ഉം 7 ഉം ശതമാനം പലിശ പഞ്ചാബ് നാഷണൽ ബാങ്ക് നൽകും. അതേസമയം 400 ദിവസത്തെ എഫ്ഡിയിൽ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.25 ശതമാനമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios