Asianet News MalayalamAsianet News Malayalam

അമ്പമ്പോ കോടികൾ! ജനുവരിയിൽ ഗുരുവായൂർ ഭണ്ഡാരത്തിലെ വരവ് പുറത്ത്, ഒപ്പം സ്വർണവും വെള്ളിയും; കണക്ക് അറിയാം

പ്രധാനമന്ത്രിക്കൊപ്പം മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയിരുന്നു

6 Crore Guruvayur temple donation box collection after PM Narendra Modi visit suresh gopi daughter marriage asd
Author
First Published Jan 20, 2024, 7:55 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ജനുവരി മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് ആറ് കോടിയിലേറെ രൂപ. കൃത്യമായി പറഞ്ഞാൽ 6,1308091 രൂപയാണ് ജനുവരി മാസത്തിൽ ഗുരുവായൂർ ഭണ്ഡാരത്തിൽ ലഭിച്ചത്. 2 കിലോ 415 ഗ്രാം 600 മില്ലിഗ്രാം സ്വർണ്ണവും ലഭിച്ചു. 13 കിലോ 340ഗ്രാം വെള്ളിയും ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ കഴിഞ്ഞ ദിവസം ഗുരുവായൂരിൽ എത്തിയിരുന്നു. പ്രധാനമന്ത്രിക്കൊപ്പം മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ തുടങ്ങിയവരും ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയിരുന്നു.

ദേ വീണ്ടും മഴ! പുതിയ കാലാവസ്ഥ പ്രവചനത്തിൽ ആശ്വാസ വാർത്ത, തലസ്ഥാനമടക്കം 5 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യത

യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല. ക്ഷേത്രംകിഴക്കേ നടയിലെ എസ് ബി ഐയുടെ ഇ ഭണ്ഡാരം വഴി 207007രൂപ ലഭിച്ചു. സ്ഥിരം ഭണ്ഡാര വരവിന് പുറമെയുള്ള കണക്കാണിതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവ്വീസ് വഴി കെ എസ് ആർ ടി സിക്ക് ലഭിച്ച വരുമാനത്തിന്‍റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. കെ എസ് ആർ ടി സിക്ക് ഇത്തവണത്തെ മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഭാ​ഗമായി നടത്തിയ സർവീസുകളിലൂടെ 38.88 കോടിയുടെ വരുമാനമാണ് ലഭിച്ചത്. മണ്ഡല കാലം ആരംഭിച്ചതു മുതൽ പമ്പ - നിലയ്ക്കൽ റൂട്ടിൽ ആകെ 1,37,000 ചെയിൻ സർവ്വീസുകളും 34,000 ദീർഘദൂര സർവ്വീസുകളും നടത്തി. ആകെ 64. 25 ലക്ഷം ആളുകളാണ് കെ എസ് ആർ  ടി സി വഴി യാത്ര ചെയ്തത്. ജനുവരി 15 ന് മകരജ്യോതി ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങിയ അയ്യപ്പഭക്തരെയും കൊണ്ട് വൈകിട്ട് 7 മണി മുതൽ ജനുവരി 16 ന് പുലർച്ചെ 3.30 മണി വരെ ഇടമുറിയാതെ പമ്പ - നിലയ്ക്കൽ റൂട്ടിൽ ചെയിൻ സർവ്വീസുകൾ നടത്തിയിരുന്നു. ഒപ്പം ചെങ്ങന്നൂർ, കോട്ടയം, കുമിളി, തിരുവനന്തപുരം, തൃശ്ശൂർ തുടങ്ങിയ ഇടങ്ങളിലേക്ക് ദീർഘദൂര സർവ്വീസുകളും നടത്തി. ശബരിമല നട അടയ്ക്കുന്ന ജനുവരി 20 ന് രാത്രി വരെ ചെയിൻ സർവീസുകളും, ജനുവരി 21 ന് പുലർച്ചെ 4 മണി വരെ ദീർഘദൂര സർവ്വീസുകളും കെ എസ് ആർ ടി സി നടത്തിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios