ഒരു നേതാവിന്റെ പേരിലല്ല എന്റെ വിജയം. 30 വർഷത്തെ നയപരമായ പരിഷ്കാരങ്ങളോട് കടപ്പാടെന്ന് അദാനി. അദാനി ഗ്രൂപ്പിന്റെ വളർച്ചയിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉണ്ടാകാറുണ്ടെന്നും അദാനി
അദാനി ഗ്രൂപ്പിന്റെ വിജയത്തിന് കാരണം കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ നയപരവും സ്ഥാപനപരവുമായ പരിഷ്‌കാരങ്ങളാണെന്ന് ഗൗതം അദാനി. ഒരു ഒറ്റ നേതാവിന്റെ പേരിലല്ല അദാനി ഗ്രൂപ്പിന്റെ വിജയം എന്നും അദാനി ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു. 'താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരേ സംസ്ഥാനക്കാരായതിനാൽ പലപ്പോഴും അദാനി ഗ്രൂപ്പിന്റെ വളർച്ചയിൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉണ്ടാകാറുണ്ടെന്നും അദാനി പറഞ്ഞു.
അദാനി ഗ്രൂപ്പിന്റെ വിജയം ഏതെങ്കിലും ഒരു നേതാവിന്റെ പേരിലല്ല, മറിച്ച് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കാലയളവിൽ നിരവധി നേതാക്കളും സർക്കാരുകളും ആരംഭിച്ച നയപരവും സ്ഥാപനപരവുമായ പരിഷ്കാരങ്ങൾ മൂലമാണ് എന്ന അദാനി വ്യക്തമാക്കി.
പവർ പ്ലാന്റുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ബിസിനസുകൾ അദാനി ഗ്രൂപ്പ് നടത്തുന്നു. 150 ബില്യൺ ഡോളറിന്റെ വ്യക്തിഗത ആസ്തിയുള്ള അദാനി, ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്താണ്. ചരക്ക് വ്യാപാരത്തിലൂടെയാണ് ഗൗതം അദാനി തന്റെ സംരംഭക യാത്ര ആരംഭിച്ചത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് അദാനി തന്റെ കയറ്റുമതി സ്ഥാപനം തുടങ്ങിയത്. എന്നാൽ പി വി നരസിംഹ റാവുവിന്റെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ് വ്യവസായത്തിൽ മുന്നേറ്റമുണ്ടായതെന്ന് അദാനി പറഞ്ഞു. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി കേശുഭായ് പട്ടേലിന്റെ നയപരമായ മുൻകൈകൾ കാരണം വ്യവസായികൾക്ക് മുന്നേറ്റം ഉണ്ടായി. 2001-ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതും തുടർന്നുള്ള നയപരിഷ്കാരങ്ങളും ഗ്രൂപ്പിന്റെ വികസനത്തിലെ വഴിത്തിരിവായിരുന്നു.
ഓഹരി വിൽക്കാനുള്ള സ്ഥാപകരുടെ തീരുമാനത്തെത്തുടർന്ന് എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന് 65 ശതമാനം ഓഹരിയുണ്ടാകുമെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എൻഡിടിവി അതിന്റെ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തുന്നത് തുടരും എന്ന് അദാനി വ്യക്തമാക്കി.
ഈ വർഷം, ഏകദേശം 10.5 ബില്യൺ ഡോളറിന് എസിസി, അംബുജ സിമന്റ്‌സ് എന്നിവ ഏറ്റെടുത്തുകൊണ്ട് അദാനി ഗ്രൂപ്പ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിമന്റ് കമ്പനിയായി മാറി. എന്നാൽ ഈ ഏറ്റെടുക്കലുകൾ ഗ്രൂപ്പിന്റെ ഡെറ്റ് പ്രൊഫൈലിനെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. “കഴിഞ്ഞ ഒമ്പത് വർഷമായി, ഞങ്ങളുടെ ലാഭം കടത്തിന്റെ ഇരട്ടി നിരക്കിൽ വളരുന്നു, അതിനാൽ പലിശ, നികുതി, മൂല്യത്തകർച്ച, പണമടയ്ക്കൽ അനുപാതം എന്നിവയ്ക്ക് മുമ്പുള്ള ഞങ്ങളുടെ കടം-വരുമാനം 7.6 ൽ നിന്ന് 3.2 ആയി കുറഞ്ഞു എന്ന അദാനി ചൂണ്ടിക്കാട്ടി.
“ഒമ്പത് വർഷം മുമ്പ്, ഞങ്ങളുടെ മൊത്തം കടത്തിന്റെ 86 ശതമാനവും ഇന്ത്യൻ ബാങ്കുകളിൽ നിന്നാണ് വായ്പ എടുത്തത്. എന്നാൽ ഇപ്പോൾ മൊത്തം വായ്പയിൽ ഇന്ത്യൻ ബാങ്കുകളുടെ വിഹിതം 32 ശതമാനമായി കുറഞ്ഞു. ഞങ്ങളുടെ വായ്പയുടെ 50 ശതമാനവും അന്താരാഷ്ട്ര ബോണ്ടുകൾ വഴിയാണ് എന്ന അദാനി പറഞ്ഞു.
