ദില്ലി: മധ്യപ്രദേശിൽ 1320 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള പുതിയ വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി ലഭിച്ചതായി അദാനി പവർ. മധ്യപ്രദേശ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് അനുവാദം നൽകിയത്. പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും സംസ്ഥാന സർക്കാർ വാങ്ങും.

അദാനി പവറിന് കീഴിലെ പെഞ്ച് തെർമൽ എനർജിയാണ് പ്ലാന്റ് നിർമ്മിക്കുന്നത്. മധ്യപ്രദേശ് പവർ മാനേജ്മെന്റ് കമ്പനി ലിമിറ്റഡുമായി പെഞ്ച് തെർമൽ വൈദ്യുതി വിൽപ്പനയ്ക്കുള്ള കരാർ ഒപ്പുവച്ചിട്ടുണ്ട്. ഈ കരാർ മധ്യപ്രദേശിലെ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചു.

ശക്തി പദ്ധതി വഴി സംസ്ഥാനം വിതരണം ചെയ്യുന്ന കൽക്കരി ഉപയോഗിച്ചാവും പ്ലാന്റിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുക. വൈദ്യുതോൽപ്പാദന മേഖലയിൽ കമ്പനിയുടെ പ്രവർത്തനത്തിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് ഈ കരാറിന് ലഭിച്ച അനുമതിയെന്ന് കമ്പനി പ്രതികരിച്ചു. 

ലോകമാകെയുള്ള ജീവനക്കാർക്ക് 75,000 രൂപ വീതം അധികമായി അനുവദിച്ച് ഗൂഗിൾ