Asianet News MalayalamAsianet News Malayalam

ആദിത്യ ബിർളയ്ക്ക് മധുരമേകുമോ ഈ വിഭജനം; മധുര ഫാഷനും ലൈഫ്‌സ്റ്റൈൽ ബിസിനസും രണ്ടാകും

1999 ഡിസംബറിൽ  ആണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ കോട്ട്‌സ് വിയെല്ലയുടെ ഇന്ത്യൻ യൂണിറ്റിൽ നിന്ന് മധുര ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുത്തത്.

Aditya Birla Group Plans To Demerge Madura Fashion And Lifestyle Business
Author
First Published Apr 2, 2024, 7:32 PM IST

ദിത്യ ബിർള ഫാഷൻ & റീട്ടെയിലിൽ നിന്ന് മധുര ഫാഷൻ ആന്റ് ലൈഫ്‌സ്റ്റൈൽ ബിസിനസിനെ വേർപെടുത്തി പ്രത്യേക കമ്പനിയാക്കി മാറ്റുന്നു. മധുര ഫാഷൻ & ലൈഫ്‌സ്റ്റൈലിന് നാല്  ഫാഷൻ ബ്രാൻഡുകൾ ആണുള്ളത്. ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, അലൻ സോളി, പീറ്റർ ഇംഗ്ലണ്ട്, കൂടാതെ അമേരിക്കൻ ഈഗിൾ, ഫോറെവർ 21 തുടങ്ങിയ കാഷ്വൽ വെയർ ബ്രാൻഡുകളും  മധുര ഫാഷൻ ആന്റ് ലൈഫ്‌സ്റ്റൈലിന് കീഴിലാണ്. സ്‌പോർട്‌സ് വെയർ ബ്രാൻഡുകളായ റീബോക്ക്, വാൻ ഹ്യൂസൻ എന്നിവയ്‌ക്ക് കീഴിലുള്ള ഇന്നർവെയർ ബിസിനസ്സിനായി   ഒരു ബ്രാൻഡ് ലൈസൻസും കമ്പനിക്കുണ്ട്.

 2023 സാമ്പത്തിക വർഷത്തിൽ, ആദിത്യ ബിർള ഫാഷൻ & റീട്ടെയിലിന്റെ ആകെ വരുമാനം 12,417.90 കോടി രൂപയാണ്. ഇതിൽ മധുര ഫാഷൻ & ലൈഫ്‌സ്റ്റൈൽ ആണ് 8,306.97 കോടി രൂപയും നേടിയത്. 1999 ഡിസംബറിൽ  ആണ് ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ കോട്ട്‌സ് വിയെല്ലയുടെ ഇന്ത്യൻ യൂണിറ്റിൽ നിന്ന് മധുര ഫാഷൻ ആൻഡ് ലൈഫ്‌സ്റ്റൈൽ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റെടുത്തത്. വസ്ത്രങ്ങൾ, ഷൂസ്,   എന്നിവയാണ് കമ്പനി നിർമ്മിക്കുന്നത്.  വിഭജനത്തിന് ശേഷം, ആദിത്യ ബിർള ഫാഷൻ ഉയർന്ന വളർച്ചയുള്ള വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. മധുര ഫാഷൻ & ലൈഫ്‌സ്റ്റൈൽ ബിസിനസിനെ വിഭജിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന്  ആദിത്യ ബിർള ഫാഷൻ ഓഹരികൾ 15% ഉയർന്നു . ആദിത്യ ബിർളയുടെ ഓഹരികൾ കഴിഞ്ഞ ഒരു വർഷത്തിനിടെ 11 ശതമാനത്തിലധികം ഉയർന്നപ്പോൾ ആദിത്യ ബിർളയുടെ ഓഹരികൾ 6 ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

നിയമപരമായ മുന്നറിയിപ്പ് : മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ , വ്യാപാര നിര്‍ദേശമല്ല, ലഭ്യമായ വിവരങ്ങള്‍ മാത്രമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ തീരുമാനങ്ങളെടുക്കുക. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി വായിച്ച് മനസിലാക്കുക

Follow Us:
Download App:
  • android
  • ios