Asianet News MalayalamAsianet News Malayalam

അദാനി വക ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ്; നിക്ഷേപിക്കുക ഒന്നര ലക്ഷം കോടി

2030-ഓടെ ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. 

AGEL to invest 1.5 trillion in developing world's largest RE park in Khavda
Author
First Published Apr 8, 2024, 9:00 AM IST

ഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പ്ലാൻ്റ് പദ്ധതി പ്ലാൻ്റ് വികസിപ്പിക്കുന്നതിന് ഏകദേശം 1.5 ട്രില്യൺ രൂപ നിക്ഷേപിക്കാൻ ഒരുങ്ങി ഗൗതം അദാനി. ഗുജറാത്തിലെ ഖാവ്ദ പുനരുപയോഗ ഊർജ പാർക്കിൽ 30 ജിഗാവാട്ട് ശേഷിയുള്ള പ്ലാൻ്റ് നിർമ്മിക്കുന്നതിന് 2030-ഓടെ ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി അദാനി ഗ്രീൻ എനർജി ലിമിറ്റഡ് വ്യക്തമാക്കിയിട്ടുണ്ട്. 

 2030-ഓടെ രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജ ശേഷി 45 ജിഗാവാട്ട് എന്ന ലക്ഷ്യം കൈവരിക്കാനുള്ള അദാനി ഗ്രൂപ്പിൻ്റെ പുനരുപയോഗ ഊർജ പദ്ധതിയുടെ ഭാഗമായ ഈ പദ്ധതിയിൽ 26 ജിഗാവാട്ട് സൗരോർജ്ജവും 4 ജിഗാവാട്ട് കാറ്റ്-സോളാർ ഹൈബ്രിഡ് വൈദ്യുതിയും ഉൾപ്പെടുന്നു. 

നിലവിൽ   അദാനി ഗ്രീൻ എനർജി ലിമിറ്റഡിന് 12 സംസ്ഥാനങ്ങളിലായി 10.93 ജിഗാവാട്ട് സോളാർ, 2.14 ജിഗാവാട്ട് ഹൈബ്രിഡ് എന്നിവയുടെ പുനരുപയോഗ ഊർജ പദ്ധതികളുണ്ട്. 

അദാനി പദ്ധതി ഖാവ്ദയെ രാജ്യത്തെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്കാക്കി മാറ്റും, നിലവിൽ, 2.24 ജിഗാവാട്ട് ശേഷിയുള്ള രാജസ്ഥാനിലെ ഭദ്‌ല സോളാർ പാർക്കാണ് ഇന്ത്യയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്ക്. സോളാർ കപ്പാസിറ്റി സ്ഥാപിക്കുന്നതിനുള്ള ചെലവ് ഒരു മെഗാവാട്ടിന് ഏകദേശം 4.5-4.6 കോടി രൂപയാണെന്നും കാറ്റിൻ്റെ കാര്യത്തിൽ, ഒരു മെഗാവാട്ടിന് 6.5 കോടി രൂപയാണെന്നും പുനരുപയോഗ ഊർജ ഘടകങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ (ANIL) ഡയറക്ടർ ജെയിൻ പറഞ്ഞു, സോളാർ ഘടകം, അനുബന്ധ ഉൽപ്പന്നങ്ങൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിലേക്കുള്ള നിക്ഷേപം അടുത്ത കാലയളവിൽ 30,000 കോടി രൂപയിലധികം വരും. 

സൗരോർജ്ജം ഉൽപ്പാദിപ്പിക്കുന്നതിന് ഒരു സമ്പൂർണ്ണ ഉൽപ്പാദന ആവാസവ്യവസ്ഥ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, ഏകദേശം മൂന്നര വർഷത്തിനുള്ളിൽ, അദാനി ന്യൂ ഇൻഡസ്ട്രീസ് പോളിസിലിക്കണും വികസിപ്പിക്കുമെന്നും അതുവഴി സോളാർ മൊഡ്യൂളുകൾക്കായി മുഴുവൻ വിതരണ ശൃംഖലയിലുടനീളം അതിൻ്റെ സാന്നിധ്യം ഉറപ്പാക്കുമെന്നും ജെയിൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios