വമ്പൻ കിഴിവ് നൽകി എയർ ഇന്ത്യ; ബ്ലാക്ക് ഫ്രൈഡേ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്താൽ നിരവധി നേട്ടം

എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഓഎസ് ആൻഡ്രോയിഡ്  മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക

Air India's Black Friday Offers: Up to 20% off on base fares for 96 hours; check details

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, യാത്രക്കാർക്കായി ബ്ലാക്ക് ഫ്രൈഡേ സെയിൽ ഒരുക്കുന്നു. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ്  ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 12 ശതമാനം വരെ കിഴിവ് എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നുണ്ട്. 

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്, എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഓഎസ് ആൻഡ്രോയിഡ്  മൊബൈൽ അപ്ലിക്കേഷൻ വഴി ബുക്ക് ചെയ്യുന്നവർക്ക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക. കൂടാതെ, ഓഫറിലുള്ള സീറ്റുകൾ പരിമിതമാണ്. അതിനാൽ, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആയിരിക്കും ടിക്കറ്റ് വില്പന. 

മാത്രമല്ല, ഈ ഓഫർ കാലയളവിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിലെ കൺവീനിയൻസ് ഫീസ്  എയർ ഇന്ത്യ ഒഴിവാക്കും. ഇതിലൂടെ മാത്രം ആഭ്യന്തര വിമാനങ്ങളിൽ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 999 രൂപ വരെയും ലാഭിക്കാം.

കൂടാതെ വിവിധ പേയ്‌മെൻ്റ്  രീതികൾ വഴി അധിക കിഴിവും എയർ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. ഇതിൽ എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും റുപേ കാർഡുകളും പേയ്‌മെൻ്റ് വാലറ്റുകളും ഉൾപ്പെടുന്നു. അതേസമയം, വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും നിലവിൽ 25 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. പുതിയ ഓഫർ വന്നാലും ഇത് എയർ ഇന്ത്യ തുടരും
 

Latest Videos
Follow Us:
Download App:
  • android
  • ios