കേരളത്തിലെ 15,000 ജുവല്ലറികൾ എച്ച്‍യുഐഡി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന കരിദിന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അറിയിച്ചു.
കൊച്ചി: സ്വർണാഭരണങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഹാൾമാർക്കിംഗ് സംവിധാനം പിൻവലിച്ച് പുതിയതായി ഹാൾമാർക്ക് യൂണിക് ഐഡന്റിഫിക്കേഷൻ (എച്ച്‍യുഐഡി) ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സ്വർണ വ്യാപരികൾ കടകളടച്ച് നടത്തിയ സമരം പൂർണമായിരുന്നു. ഓണമായിരുന്നതിനാൽ കേരളത്തിൽ കരിദിനമായാണ് പ്രതിഷേധ സമരം നടത്തിയത്.
നിർമ്മാതാക്കളും, മൊത്തവിതരണക്കാരും, സ്വർണപ്പണിക്കാരുമുൾപ്പടെ ഈ മേഖലയുമായി ബന്ധപ്പെട്ടവർ സമരത്തിൽ പങ്കു ചേർന്നു. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു വ്യാപാരികൾ ഇന്ന് കടയിലെത്തിയിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ നികുതി നൽകുന്നത് സ്വർണ വ്യാപാര മേഖലയിൽ നിന്നാണ്, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ 10 ശതമാനത്തോളം ലഭിക്കുന്നത് സ്വർണ മേഖലയിൽ നിന്നുമാണ്. അതിനാൽ ഈ സമരത്തെ കണ്ടില്ലെന്ന് നടിക്കാൻ കേന്ദ്രസർക്കാരിനാവില്ലന്നും ഓൾ ഇൻഡ്യ ജം ആന്റ് ജ്വല്ലറി ദേശീയ ഡയറക്ടർ (GJC) അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.
കേരളത്തിലെ 15,000 ജ്വല്ലറികൾ എച്ച്‍യുഐഡി പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടന്ന കരിദിന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
