Asianet News MalayalamAsianet News Malayalam

മിന്നും വേഗത്തിൽ ഡെലിവറി: സേവനം 50 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ആമസോൺ

 വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭിക്കും. 

amazon expands service to 50 more Indian cities
Author
First Published Sep 23, 2022, 10:24 PM IST

ദില്ലി: തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഒരു ഉൽപ്പന്നം ഓർഡർ ചെയ്താൽ നാലു മണിക്കൂറിനുള്ളിൽ ഉപഭോക്താവിന് ഇത് എത്തിക്കുന്ന വിധത്തിലുള്ള അതിവേഗ ഡെലിവറി 50 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ആമസോൺ. നിലവിൽ 14 നഗരങ്ങളിൽ ആയിരുന്നു ഈ സേവനം ലഭ്യമായിരുന്നത്. ആമസോൺ പ്രൈം മെമ്പർമാർക്ക് ആണ് ഈ സേവനം ലഭിക്കുക.

വയർലെസ്, കൺസ്യൂമർ ഇലക്ട്രോണിക്സ്, ബുക്സ്, ടോയ്സ്, മീഡിയ, കിച്ചൺ, ലക്ഷ്വറി, സ്പോർട്സ്, പേഴ്സണൽ കെയർ, വീഡിയോ ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ ഉൽപ്പനങ്ങൾ ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് വേഗത്തിൽ ലഭിക്കും.  2017 ലാണ് ആമസോൺ സെയിം ഡേ ഡെലിവറി സംവിധാനം അവതരിപ്പിച്ചത്. സൂറത്ത്, മൈസൂരു, മംഗലാപുരം, ഭോപ്പാൽ, നാസിക്, നെല്ലൂർ, അനന്തപൂർ, വാറങ്കൽ, ഗാസിയബാദ്, ഫരീദാബാദ്, പാറ്റ്ന എന്നിവിടങ്ങളിൽ വിവിധ പിൻകോഡുകൾക്ക് കീഴിൽ വരുന്ന സ്ഥലങ്ങളിൽ കൂടി ഇനിമുതൽ നാലു മണിക്കൂറിനുള്ളിൽ ഉൽപ്പന്നങ്ങൾ ലഭിക്കും.

അതിവേഗ ഡെലിവറിക്കായി, നഗരഹൃദയത്തിൽ തന്നെ ആമസോൺ കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 97 ശതമാനത്തിന് മുകളിലുള്ള പിൻകോഡുകളിൽ ഓൺലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ ഉപഭോക്താവിന് കിട്ടുന്നുണ്ടെന്നും ആമസോൺ കമ്പനി അധികൃതർ വ്യക്തമാക്കുന്നുണ്ട്.

Read Also: മാർക്ക് സക്കർബർഗിന്റെ സമ്പത്തിൽ 5.65 ലക്ഷം കോടി രൂപയുടെ ഇടിവ്; കാരണം ഇതാണ്

അതിനിടെ, ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രൂപ ഇന്ന് യുഎസ് ഡോളറിനെതിരെ 41 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 81.20 എന്ന നിലയിലെത്തി. യുഎസ് ട്രഷറി ആദായം ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നതും ഇറക്കുമതിക്കാരിൽ നിന്നുള്ള ഡോളറിന്റെ ആവശ്യകതയും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും അതിനു സാധിക്കുന്നില്ല എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.

Read Also: രണ്ടാം ദിനവും കുത്തനെ ഇടിഞ്ഞ് രൂപ; മൂല്യം ഇനിയും താഴ്‌ന്നേക്കും

Follow Us:
Download App:
  • android
  • ios