Asianet News MalayalamAsianet News Malayalam

കളിപ്പാട്ടത്തിൽ ബിഐഎസ് മുദ്രയില്ല; ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് പണികിട്ടി

ബിഐഎസ് മുദ്രയില്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റതിന് ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിലും മാളുകളിലും സ്ഥിതി ചെയ്യുന്ന റീട്ടെയിൽ സ്റ്റോറുകളില്‍ റെയ്ഡ് 

Amazon Flipkart and Snapdeal for selling toys without BIS mark
Author
First Published Jan 12, 2023, 4:15 PM IST

ദില്ലി: ബിഐഎസ് മാർക്കില്ലാതെ കളിപ്പാട്ടം വിറ്റതിന് പ്രമുഖ ഇ കോമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. ഹാംലീസും ആർച്ചീസും ഉൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് 18,600 കളിപ്പാട്ടങ്ങൾ  കേന്ദ്രം പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.  

കളിപ്പാട്ടങ്ങളുടെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് അഥവാ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ബിഎസ്‌ഐ ലംഘിച്ചുവെന്നാരോപിച്ച്  മൂന്ന് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികളായ ആമസോൺ, ഫ്ലിപ്പ്കാർട്ട്, സ്‌നാപ്ഡീൽ എന്നിവർക്ക് ഉപഭോക്തൃ സംരക്ഷണ റെഗുലേറ്റർ സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഎസ്‌ഐ) എന്നത് ചരക്കുകളുടെ നിലവാരം , അടയാളപ്പെടുത്തൽ, ഗുണനിലവാര സർട്ടിഫിക്കേഷൻ എന്നിവയുടെ ഉത്തരവാദിത്തമുള്ള ദേശീയ സ്റ്റാൻഡേർഡ് ബോഡിയാണ്.

ബിഐഎസ് മാനദണ്ഡങ്ങൾ പാലിക്കാത്ത കളിപ്പാട്ടങ്ങൾ വിൽക്കുന്നതായി ആഭ്യന്തര നിർമ്മാതാക്കളിൽ പരാതികൾ ലഭിക്കാതെ തുടർന്നാണ് റെയ്ഡുകൾ നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 44 റെയ്ഡുകൾ നടത്തി 18,600 കളിപ്പാട്ടങ്ങൾ പ്രധാന റീട്ടെയിൽ സ്റ്റോറുകളിൽ നിന്ന് പിടിച്ചെടുത്തു എന്ന് ബിഐഎസ് ഡയറക്ടർ ജനറൽ പ്രമോദ് കുമാർ തിവാരി പറഞ്ഞു. ബിഐഎസ് നിയമപ്രകാരമുള്ള വകുപ്പുകൾ പ്രകാരം ചില്ലറ വ്യാപാരികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തിവാരി പറഞ്ഞു.

രാജ്യത്തുടനീളമുള്ള പ്രധാന വിമാനത്താവളങ്ങളിലും മാളുകളിലും സ്ഥിതി ചെയ്യുന്ന ഹാംലിസ്, ആർച്ചീസ്, ഡബ്ല്യുഎച്ച് സ്മിത്ത്, കിഡ്‌സ് സോൺ, കൊക്കോകാർട്ട് എന്നിവയുൾപ്പെടെയുള്ള റീട്ടെയിൽ സ്റ്റോറുകളിലാണ് റെയ്ഡ് നടത്തിയത്.

ബിഐഎസ് ഗുണമേന്മ അടയാളപ്പെടുത്താതെ കളിപ്പാട്ടങ്ങൾ വിറ്റതിന് ആമസോൺ, ഫ്ലിപ്കാർട്ട്, സ്നാപ്ഡീൽ എന്നിവയ്ക്കും ഞങ്ങൾ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) മേധാവി നിധി ഖരെ പറഞ്ഞു.

2020-ലാണ് വാണിജ്യ വ്യവസായ മന്ത്രാലയം ടോയ്‌സ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ 2020 പുറപ്പെടുവിച്ചത്, 2021 ജനുവരി 1 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ടോയ്‌സ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ  അനുസരിച്ച്, ഇന്ത്യയിലെ എല്ലാ കളിപ്പാട്ട നിർമ്മാതാക്കളും ബിഐഎസ് ലൈസൻസ് എടുക്കേണ്ടതുണ്ട്. ഗുണ നിലവാരമില്ലാത്ത സാധനങ്ങൾ വിപണിയിൽ വിൽക്കുന്നത് തടയുന്നതിനാണ് ഇത് ചെയ്തത്.

Follow Us:
Download App:
  • android
  • ios