റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി തലമുണ്ഡനം ചെയ്ത് വഴിപാട് സമർപ്പിച്ചു. സന്ദർശന വേളയിൽ, തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 27.5 കോടി രൂപ വിലമതിക്കുന്ന 25 ഇലക്ട്രിക് ബസുകൾ നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദ‌ർശനത്തിന് ശേഷം പരമ്പരാഗത ആചാരപ്രകാരം തലമുണ്ഡനം ചെയ്ത് വഴിപാട് സമർപ്പിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്റെ നീണ്ട മുടി അനന്തിന്റെ അടയാളങ്ങളിലൊന്നായിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്ര സമുച്ചയത്തിലെ രംഗനായകുല മണ്ഡപത്തിൽ വെച്ച് വേദപണ്ഡിതന്മാർ അദ്ദേഹത്തിന് 'വേദാശീർവചനം' നൽകി അനുഗ്രഹിച്ചു. ക്ഷേത്ര അധികൃതർ ശ്രീവാരി തീർത്ഥപ്രസാദവും പൊന്നാടയും നൽകി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേ സമയം, സന്ദ‍‍ർശന വേളയിലെ പ്രഖ്യാപനമാണ് ഇപ്പോൾ വാ‍ർത്തകളിൽ നിറയുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (TTD) റിലയൻസ് ഇൻഡസ്ട്രീസിന്റെ വകയായി 25 ഇലക്ട്രിക് ബസുകൾ നൽകുമെന്ന് അനന്ത് അംബാനി പ്രഖ്യാപിച്ചു. ഏകദേശം 27.5 കോടി രൂപയാണ് ബസുകൾ വാങ്ങുന്നതിനുള്ള ചെലവ് വരിക. ഇത് കൂടാതെ, ബസുകൾ സർവീസ് നടത്തുന്നതിന് ആവശ്യമായ 50 ഡ്രൈവർമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും റിലയൻസ് തന്നെ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുമലയിൽ ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകാൻ കമ്പനി തയ്യാറാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകൃഷ്ണ ഭക്തനായ അനന്ത് അംബാനി മുൻപും പ്രമുഖ ഹൈന്ദവ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്റെ വിവാഹത്തിന് മുന്നോടിയായി അദ്ദേഹം ദ്വാരകാധീശ ക്ഷേത്രത്തിലേക്ക് ദീർഘദൂരം പദയാത്ര നടത്തിയിരുന്നു. ക്ഷേത്ര ദർശം കൂടാതെ, റിലയൻസിന്റെ പിന്തുണയോടെയുള്ള വനതാര (Vantara) പദ്ധതിയിലൂടെ മൃഗസംരക്ഷണ മേഖലയിലും അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്.