Asianet News MalayalamAsianet News Malayalam

ഇന്ത്യൻ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി ആപ്പിൾ; വാഗ്ദാനം ചെയ്യുന്നത് വമ്പൻ ശമ്പളം

പ്രാദേശിക ഭാഷ അറിയുന്ന പ്രൊഫഷണലുകളെ തേടി ആപ്പിൾ. വാഗ്ദാനം ചെയ്യുന്നത് ഉയർന്ന ശമ്പളത്തോടൊപ്പം നിരവധി ആനുകൂല്യങ്ങളും. കമ്പനിയുടെ ഇന്ത്യയിലെ ദീർഘകാല പദ്ധതിയെക്കുറിച്ചുള്ള സൂചന

Apple hiring employees for retail stores in India apk
Author
First Published Apr 24, 2023, 3:18 PM IST

മുംബൈ: ഇന്ത്യയിൽ ആദ്യമായി തുറന്ന ആപ്പിളിന്റെ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടി കമ്പനി. വ്യാപാരം തുടങ്ങി 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ആദ്യമായി ഇന്ത്യയിൽ സ്റ്റോർ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും ലാഭകരമായ കമ്പനികളിലൊന്നാണ് ആപ്പിൾ. കഴിഞ്ഞ ആഴ്ചയാണ് ആപ്പിൾ സിഇഒ ടിം കുക്ക് ഇന്ത്യയിൽ സ്റ്റോറുകൾ ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തത്. 

ALSO READ: 1500 കോടിയുടെ സമ്മാനം! ജീവനക്കാരന് വീട് വാങ്ങി നൽകി മുകേഷ് അംബാനി

ദില്ലി, മുംബൈ സ്റ്റോറുകളിൽ മതിയായ ജീവനക്കാരുണ്ടെങ്കിലും, കമ്പനി ഇപ്പോഴും ഇന്ത്യയിലെ സ്റ്റോറുകൾക്കായി നിയമനം നടത്തുന്നുണ്ട്. രാജ്യത്ത് കമ്പനിയുടെ ദീർഘകാല പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ് ഇത് നൽകുന്നത്. ആപ്പിൾ ബികെസി, ആപ്പിൾ സാകേത് എന്നീ രണ്ട് സ്റ്റോറുകളാണ് ആപ്പിൾ  ഇന്ത്യയിൽ തുറന്നത്. 

ദില്ലിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ സ്ഥിതി ചെയ്യുന്ന സാകേത് ആപ്പിൾ സ്റ്റോർ  മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് ഡ്രൈവിൽ തുറന്ന ആപ്പിൾ സ്റ്റോറിനേക്കാൾ ചെറുതാണ്. എന്നാൽ രണ്ട് സ്റ്റാറുകൾക്കും ആപ്പിൾ പ്രതിമാസം 40 ലക്ഷമാണ് വാടക നൽകുന്നത്. 

ALSO READ: ആന്റിലിയ മുതൽ ബക്കിംഗ്ഹാം കൊട്ടാരം വരെ; ലോകത്തിലെ ഏറ്റവും ചെലവേറിയ 5 വീടുകൾ

 ക്രിയേറ്റീവ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് എക്സ്പെർട്ട്, ബിസിനസ്  എക്സ്പെർട്ട് എന്നീ തസ്തികകളിലേക്കാണ് ആപ്പിൾ നിലവിൽ നിയമനം നടത്തുന്നത്.  പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടാകണമെന്നും ആപ്പിൾ ആവശ്യപ്പെടുന്നുണ്ട്. 

നിലവിൽ ദില്ലിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകൾക്കായി 170-ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്.  ജോലികൾക്കുള്ള വിദ്യാഭ്യാസ യോഗ്യതകളൊന്നും വെബ്‌സൈറ്റിൽ പരാമർശിക്കുന്നില്ലെങ്കിലും, എംഎസ്‌സി ഐടി, എംബിഎ, എഞ്ചിനീയർമാർ, ബിസിഎ, എംസിഎ ബിരുദധാരികളാണ് ഇതുവരെ നിയമിച്ചിരിക്കുന്നത്. സാകേത് സ്റ്റോറിൽ കമ്പനിക്ക് 70-ലധികം റീട്ടെയിൽ ടീം അംഗങ്ങളുണ്ട്. ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 15 ലധികം ഭാഷകൾ സംസാരിക്കുന്ന ടീം കമ്പനിയുടെ മുതൽക്കൂട്ടാണ്. 

Follow Us:
Download App:
  • android
  • ios