Asianet News MalayalamAsianet News Malayalam

പച്ച പിടിച്ച് ഓട്ടോമൊബൈൽ മേഖല; റീട്ടെയിൽ വിൽപ്പന 18 ലക്ഷം യൂണിറ്റ് കടന്നു

ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വില്പന 14 ശതമാനം ഉയർന്നു. ചില്ലറ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് വളർന്നെങ്കിലും കൊവിഡിന് മുമ്പുള്ള മാസത്തെ അപേക്ഷിച്ച് ഇപ്പോഴും 8 ശതമാനം കുറവാണെന്ന് 

Automobile retail sales in India rose 14 per cent in January apk
Author
First Published Feb 6, 2023, 6:30 PM IST

മുംബൈ: ജനുവരിയിൽ  രാജ്യത്തെ പാസഞ്ചർ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയുടെ വില്പന ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ ഇന്ത്യയിലെ ഓട്ടോമൊബൈൽ റീട്ടെയിൽ വിൽപ്പന 14 ശതമാനം ഉയർന്നതായി ഡീലേഴ്‌സ് ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി. 

ജനുവരിയിൽ ആകെ വില്പന 18,26,669 യൂണിറ്റുകളാണ്. ഇത്  2022 ജനുവരിയിൽ 16,08,505 യൂണിറ്റുകളായിരുന്നു. പാസഞ്ചർ വാഹന രജിസ്ട്രേഷൻ കഴിഞ്ഞ മാസം 3,40,220 യൂണിറ്റായി ഉയർന്നു, മുൻ വർഷം ഇതേ കാലയളവിലെ 2,79,050 യൂണിറ്റുകളെ അപേക്ഷിച്ച് 22 ശതമാനം വർധനവാണ് ഉണ്ടായത്. 

അതുപോലെ, ഇരുചക്ര വാഹന റീട്ടെയിൽ കഴിഞ്ഞ മാസം 12,65,069 യൂണിറ്റായി ഉയർന്നു, 2022 ജനുവരിയിലെ 11,49,351 യൂണിറ്റുകളിൽ നിന്ന് 10 ശതമാനം വർധനവുണ്ടായി. മുച്ചക്ര വാഹന റീട്ടെയിൽ വിൽപ്പന കഴിഞ്ഞ വർഷം ജനുവരിയിലെ 41,487 യൂണിറ്റിൽ നിന്ന് 59 ശതമാനം വർധിച്ച് 65,796 യൂണിറ്റായി ഉയർന്നു. വാണിജ്യ വാഹന രജിസ്ട്രേഷൻ ജനുവരിയിൽ 82,428 യൂണിറ്റായിരുന്നു, മുൻ വർഷം ഇതേ കാലയളവിലെ 70,853 യൂണിറ്റുകളിൽ നിന്ന് 16 ശതമാനം വർദ്ധനവ് ഉണ്ടായിട്ടുണ്ട്.  അതുപോലെ, ട്രാക്ടർ വിൽപ്പന 8 ശതമാനം ഉയർന്ന് 73,156 യൂണിറ്റിലെത്തി, കഴിഞ്ഞ വർഷം ജനുവരിയിൽ ഇത് 67,764 യൂണിറ്റായിരുന്നു.

ജനുവരിയിലെ മൊത്തം ചില്ലറ വിൽപ്പന മുൻവർഷത്തെ അപേക്ഷിച്ച് വളർന്നു, എന്നാൽ 2020 ജനുവരിയിലെ കോവിഡിന് മുമ്പുള്ള മാസത്തെ അപേക്ഷിച്ച് ഇപ്പോഴും 8 ശതമാനം കുറവാണെന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) പ്രസിഡന്റ് മനീഷ് രാജ് സിംഘാനിയ പറഞ്ഞു, ചരക്ക് ലഭ്യതയിലെ വളർച്ച, ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾക്കായുള്ള ഗവൺമെന്റിന്റെ നിരന്തരമായ മുന്നേറ്റം എന്നിവ കാരണം വിപണിയിലെ തുടർച്ചയായ ഡിമാൻഡ് കൊവിഡിന് മുമ്പുള്ളതിനേക്കാൾ  വാണിജ്യ വാഹന വിഭാഗത്തെ ഉയർത്താൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു. 

Follow Us:
Download App:
  • android
  • ios