നിക്ഷേപകർക്ക് കോളടിച്ചു. ഈ പൊതുമേഖലാ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുത്തനെ കൂട്ടി. ഇനി മുതൽ നിക്ഷേപത്തിലൂടെ പണം വാരം  

മുംബൈ: പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര രണ്ട് കോടിയിൽ താഴെയുള്ള റീട്ടെയിൽ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ നവംബർ 9 മുതൽ നിലവിൽ വരുമെന്ന് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കി. ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.75 ശതമാനം മുതൽ 5.75 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു.

പുതുക്കിയ നിരക്കുകൾ അറിയാം 

ഒരാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 2.75 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. 31 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം പലിശ നൽകും. 46 നും 90 നും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നൽകുന്നു. അതേസമയം 91 ദിവസത്തിനും 119 ദിവസത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം നിരക്കിൽ പലിശ നൽകും. 120 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.75 ശതമാനം പലിശ നൽകും. 271 മുതൽ 299 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് ഇപ്പോൾ 5.50 ശതമാനം പലിശ നൽകും. 301 ദിവസം മുതൽ 364 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 5.50 ശതമാനം പലിശയും 365 ദിവസം മുതൽ 399 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് ഇപ്പോൾ 6 ശതമാനം പലിശയും ലഭിക്കും.ബാങ്ക് ഓഫ് മഹാരാഷ്ട്ര, 400 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 6.30 ശതമാനം പലിശ നൽകുന്നു. 

ALSO READ: ജീവനക്കാർ ഇന്ന് മുതൽ പുറത്തേക്ക്; പിരിച്ചുവിടൽ ആരംഭിച്ച് ഫേസ്ബുക്ക്