റിസര്‍വ് ബാങ്ക് ഓഫ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25% ആക്കിയതിനു പിന്നാലെയാണ് ബാങ്കുകളുടെ നടപടി. ഇത് പ്രതിമാസ തിരിച്ചടവ് തുക കുറയാനോ, അല്ലെങ്കില്‍ വായ്പയുടെ കാലാവധി ചുരുങ്ങാനോ വഴിയൊരുക്കും.
ഭവന വായ്പ എടുത്തവര്‍ക്ക് ആശ്വാസമായി പ്രമുഖ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകള്‍ കുറച്ചു. ഡിസംബര്‍ 5-ന് റിസര്‍വ് ബാങ്ക് ഓഫ് റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 5.25% ആക്കിയതിനു പിന്നാലെയാണ് ബാങ്കുകളുടെ നടപടി . നേരത്തെ റിപ്പോ നിരക്ക് 5.50% ആയിരുന്നു. മിക്ക മുന്‍നിര വായ്പാദാതാക്കളും അവരുടെ എം.സി.എല്‍.ആര്‍ , ആര്‍.എല്‍.എല്‍.ആര്‍, ആര്‍.ബി.എല്‍.ആര്‍ തുടങ്ങിയ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ കുറച്ചു. ഇത് ഭവന വായ്പ, റീട്ടെയില്‍ വായ്പകള്‍ എന്നിവയുടെ പ്രതിമാസ തിരിച്ചടവ് തുക കുറയാനോ, അല്ലെങ്കില്‍ വായ്പയുടെ കാലാവധി ചുരുങ്ങാനോ വഴിയൊരുക്കും. ഓരോ വ്യക്തിയുടെയും വായ്പാ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കും ഇതില്‍ മാറ്റമുണ്ടാവുക.
നിരക്കു കുറച്ച പ്രധാന ബാങ്കുകളും മാറ്റങ്ങളും:
എച്ച്.ഡി.എഫ്.സി. ബാങ്ക് : ബാങ്ക് തങ്ങളുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കായ 5 ബേസിസ് പോയിന്റ് വരെ കുറച്ചു. ഇതോടെ എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ എം.സി.എല്‍.ആര്‍. 8.35%-8.60% എന്നതില്‍ നിന്ന് 8.30%-8.55% എന്ന നിലയിലേക്ക് എത്തി. എം.സി.എല്‍.ആറുമായി ബന്ധിപ്പിച്ച വായ്പകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
പഞ്ചാബ് നാഷണല്‍ ബാങ്ക് : ഡിസംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് 8.35% എന്നതില്‍ നിന്ന് 8.10% ആയി കുറച്ചു. ആര്‍.ബി.ഐ. റിപ്പോ നിരക്ക് കുറച്ചതിനെ തുടര്‍ന്നാണ് ഈ മാറ്റമെന്ന് ബാങ്ക് അറിയിച്ചു.
ബാങ്ക് ഓഫ് ബറോഡ : ബാങ്ക് തങ്ങളുടെ ബെഞ്ച്മാര്‍ക്ക് റീട്ടെയില്‍ ലോണ്‍ ലെന്‍ഡിംഗ് റേറ്റ് 8.15% ല്‍ നിന്ന് 7.90% ആയി പരിഷ്‌കരിച്ചു. റീട്ടെയില്‍ വായ്പാ പലിശ നിരക്കുകളില്‍ ഇത് ചെറിയ ആശ്വാസം നല്‍കും.
ഇന്ത്യന്‍ ബാങ്ക് : ഇന്ത്യന്‍ ബാങ്കും തങ്ങളുടെ റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് കുറച്ചു. 8.20% എന്നതില്‍ നിന്ന് 7.95% ആയാണ് കുറച്ചത്. പരിഷ്‌കരിച്ച നിരക്കുകള്‍ ഡിസംബര്‍ 6 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ബാങ്ക് ഓഫ് ഇന്ത്യ : ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.35% ല്‍ നിന്ന് 8.10% ആയി കുറച്ചു. ഈ മാറ്റം ഡിസംബര്‍ 5 മുതല്‍ നിലവില്‍ വന്നു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര : ബാങ്ക് റീട്ടെയില്‍ വായ്പാ നിരക്കുകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചു. ഭവന വായ്പാ പലിശ നിരക്ക് 7.35% ല്‍ നിന്ന് 7.10% ആയും, വാഹന വായ്പാ നിരക്ക് 7.70% ല്‍ നിന്ന് 7.45% ആയും കുറച്ചു. ഇതിനു പുറമേ, ഈ വായ്പകളുടെ പ്രോസസ്സിംഗ് ഫീസും ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്.


