റിസ്‌ക് എടുക്കുന്നതിനനുസരിച്ച് നേട്ടം തരുന്നവയാണ് മിക്ക സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. വർഷങ്ങളായി, നിരവധി സ്‌മോൾ ക്യാപ് ഫണ്ടുകൾ ഇരട്ട അക്ക വരുമാനം നൽകിയിട്ടുണ്ട്.

വിപണിയിലെ ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണെങ്കിലും മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾക്ക് ആവശ്യക്കാരുണ്ട്. മാത്രമല്ല, റിസ്‌ക് എടുക്കാൻ തൽപര്യമുള്ളവർക്കും, മാസത്തിൽ തവണകളായി നിക്ഷേപിച്ച് ലാഭം ആഗ്രഹിക്കുന്നവർക്കും മ്യൂച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാവുന്നതാണ്. നിക്ഷേപകരുടെ പ്രായം, സാമ്പത്തിക നില, റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ മനസ്ഥിതി, തുടങ്ങിയവയെക്കുറിച്ച് കൃത്യമായ ധാരണയോടുകൂടി അനുയോജ്യമായ മ്യൂച്ച്വൽ ഫണ്ടുകൾ തെരഞ്ഞെടുക്കാം. നിക്ഷേപം തുടങ്ങുമ്പോൾ റിസ്‌ക് എടുക്കാൻ മനസുള്ളവർക്ക് സ്‌മോൾ ക്യാഫ് ഫണ്ടുകൾ തെരഞ്ഞെടുക്കാവുന്നതാണ്. കാരണം റിസ്‌ക് എടുക്കുന്നതിനനുസരിച്ച് നേട്ടം തരുന്നവയാണ് മിക്ക സ്‌മോൾ ക്യാപ് മ്യൂച്വൽ ഫണ്ടുകൾ. വർഷങ്ങളായി, നിരവധി സ്‌മോൾ ക്യാപ് ഫണ്ടുകൾ ഇരട്ട അക്ക വരുമാനം നൽകിയിട്ടുണ്ട്. എഎംഎഫ്‌ഐ വെബ്‌സൈറ്റ് പ്രകാരം 5 വർഷത്തിനുള്ളിൽ ഇരട്ടി റിട്ടേൺ നൽകിയ മികച്ച പ്രകടനം നടത്തുന്ന ചില സ്മോൾ ക്യാപ് ഫണ്ടുകൾ പരിചയപ്പെടാം.

ക്വാണ്ട് സ്‌മോൾ ക്യാപ് ഫണ്ട്

ക്വാണ്ട് സ്‌മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 5 വർഷത്തിനുള്ളിൽ 24.27 ശതമാനം റിട്ടേൺ ആണ് നൽകിയത്. അതേ സമയം സ്‌കീമിന്റെ റെഗുലർ പ്ലാൻ 23.04 ശതമാനം റിട്ടേൺ ആണ് നിക്ഷേപകന് നൽകിയത്.

ആക്‌സിസ് സ്‌മോൾ ക്യാപ് ഫണ്ട്

ആക്‌സിസ് സ്‌മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 5 വർഷത്തിനുള്ളിൽ 19.23 ശതമാനം റിട്ടേൺ നൽകിയപ്പോൾ സ്‌കീമിന്റെ റെഗുലർ പ്ലാൻ 17.54 ശതമാനം റിട്ടേൺ ആണ് നിക്ഷേപകർക്ക് നൽകിയത്.

കൊട്ടക് സ്‌മോൾ ക്യാപ് ഫണ്ട്

കൊട്ടക് സ്‌മോൾ ക്യാപ് ഫണ്ടിന്റെ പ്രകടനം വിലയിരുത്തിയാൽ ഡയറക്ട് പ്ലാനിൽ 5 വർഷത്തിനുള്ളിൽ 16.36 ശതമാനം റിട്ടേൺ ആണ് നൽകിയത്. സ്്കീമിന്റെ റെഗുലർ പ്ലാൻ 15.51 ശതമാനം റിട്ടേൺ നൽകി.

നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ്

നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ്പിന്റെ ഡയറക്ട് പ്ലാൻ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 16.59 ശതമാനം റിട്ടേൺ നൽകിയപ്പോൾ സ്‌കീമിന്റെ റെഗുലർ പ്ലാൻ 15.51 ശതമാനം റിട്ടേൺ നൽകി.

ഐസിഐസിഐ പ്രുഡൻഷ്യൽ സ്‌മോൾക്യാപ് ഫണ്ട്

5 വർഷത്തിനുള്ളിൽ 15.04 ശതമാനം 14.17% റിട്ടേൺ ആണ് ഐസിഐസിഐ പ്രുഡൻഷ്യൽ സ്‌മോൾക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ നൽകിയത്. സ്‌കീമിന്റെ റെഗുലർ പ്ലാനിൽ 13.59 ശതമാനം റിട്ടേൺ നൽകി.

എസ്ബിഐ സ്‌മോൾ ക്യാപ് ഫണ്ട്

എസ്ബിഐ സ്മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 5 വർഷത്തിനുള്ളിൽ 15.01 ശതമാനം റിട്ടേൺ നൽകിയപ്പോൾ സ്‌കീമിന്റെ റെഗുലർ പ്ലാൻ 13.71 ശതമാനം റിട്ടേൺ നൽകി.

എച്ച്ഡിഎഫ്‌സി സ്‌മോൾ ക്യാപ് ഫണ്ട്

5 വർഷത്തിനുള്ളിൽ എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് ഫണ്ടിന്റെ ഡയറക്ട് പ്ലാൻ 13.11 ശതമാനം റിട്ടേൺ നൽകിയപ്പോൾ സ്‌കീമിന്റെ റെഗുലർ പ്ലാൻ 11.87 ശതമാനം റിട്ടേൺ നൽകുന്നു. 

യൂണിയൻ സ്‌മോൾ ക്യാപ് ഫണ്ട്, ഐഡിബിഐ സ്‌മോൾ ക്യാപ് ഫണ്ട് എച്ച്എസ്ബിസി സ്‌മോൾ ക്യാപ് ഫണ്ട് എന്നിവയും അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടി റിട്ടേൺ നൽകിയ സ്മോൾ ക്യാപ് ഫണ്ടുകളാണ്