Asianet News MalayalamAsianet News Malayalam

ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം

ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് വളരെ എളുപ്പം പരിശോധിക്കാം. വെറും നാല് ഘട്ടങ്ങൾ മാത്രം. 
 

check bank account balance using Aadhaar Card apk
Author
First Published Feb 6, 2023, 3:27 PM IST

മുംബൈ: രാജ്യത്ത് നിലവിലുള്ള തിരിച്ചറിയൽ രേഖകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആധാർ കാർഡ്. ബാങ്കിലെ വിവിധ ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾ ലഭിക്കാനും  ഇപ്പോൾ ആധാർ കാർഡ് നിർബന്ധമാണ്. അതിനാൽ തന്നെ പാൻ കാർഡ്, ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഒരാളുടെ മുഴുവൻ വിവരങ്ങളും ഒറ്റ രേഖയിലൂടെ വ്യക്തമാകും എന്നതാണ് ആധാർ കാർഡിന്റെ ഒരു സവിശേഷത. 

ആധാർ കാർഡിൽ, ഓരോരുത്തരുടെയും പേര്, ജനനത്തീയതി, ലിംഗം, വിലാസം, ഫോട്ടോ എന്നിവ അടങ്ങിയിട്ടുണ്ട്. ഒപ്പം പന്ത്രണ്ടക്ക നമ്പർ ഉപയോഗിച്ച് മറ്റ്‌ വിവിവരങ്ങളും അറിയാം. ഉദാഹരണത്തിന് ഒരു വ്യക്തിക്ക് ബാങ്ക് ബാലൻസ് പരിശോധിക്കണമെങ്കിൽ എടിഎമ്മിലോ ബാങ്കിലോ പോകാതെ തന്നെ 12 അക്ക ആധാർ കാർഡ് നമ്പർ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.

ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിനു പുറമേ,  ഉപയോക്താക്കൾക്ക് പണം കൈമാറാനും സാധിക്കും.  ആധാർ കാർഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നതിന് യുഐഡിഎഐ നൽകുന്ന നിർദേശം. 

  • നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് *99*99*1# ഡയൽ ചെയ്യുക
  • 12 അക്ക ആധാർ നമ്പർ നൽകുക
  • നിങ്ങളുടെ ആധാർ നമ്പർ വീണ്ടും നൽകി പരിശോധിച്ചുറപ്പിക്കുക
  • സ്‌ക്രീനിൽ ബാങ്ക് ബാലൻസുമായി യുഐഡിഎഐയിൽ നിന്ന് നിങ്ങൾക്ക് ഒരു 
  •  എസ്എംഎസ് ലഭിക്കും 

യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ), നിങ്ങളുടെ ഫോൺ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതും മറ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതും പോലുള്ള സേവനങ്ങൾ നല്കാൻ പദ്ധതിയിടുന്നതായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു

Follow Us:
Download App:
  • android
  • ios