Asianet News MalayalamAsianet News Malayalam

Cochin port : കൊച്ചി തുറമുഖം വികസന പാതയിൽ; റോ - റോ സൗകര്യത്തിന് നാളെ തറക്കല്ലിടും

Cochin port കൊച്ചി തുറമുഖത്തെ നിർദ്ദിഷ്ട റോൾ - ഓൺ - റോൾ - ഓഫ് (റോ - റോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ നാളെ തറക്കല്ലിടും

Cochin port on development path  foundation stone for the Ro Ro facility will be laid tomorrow
Author
Kochi, First Published Apr 29, 2022, 11:15 PM IST

കൊച്ചി: കൊച്ചി തുറമുഖത്തെ (Cochin port) നിർദ്ദിഷ്ട റോൾ - ഓൺ - റോൾ - ഓഫ് (റോ - റോ) സൗകര്യത്തിന് കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സർബാനന്ദ സോനോവാൾ നാളെ തറക്കല്ലിടും. കേന്ദ്ര സഹമന്ത്രിമാരായ ശാന്തനു ഠാക്കൂർ, വി മുരളീധരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

ഇന്ത്യാ ഗവൺമെന്റിന്റെ 'സാഗർമാല' പദ്ധതിക്ക് കീഴിലുള്ളതാണ് ഈ റോ - റോ സൗകര്യം. കൊച്ചി തുറമുഖത്തിന്റെ മട്ടാഞ്ചേരി ചാനലിൽ ക്യു 1 ബെർത്തിനെയും സൗത്ത് കോൾ ബെർത്തിനെയും ബന്ധിപ്പിച്ചാണ് ഇത് വികസിപ്പിക്കുന്നത്. 615 ചതുരശ്ര മീറ്ററിൽ ആർ സി സി ജെട്ടിയുടെ നിർമ്മാണവും റോ - റോ സൗകര്യത്തിലേക്ക് നയിക്കുന്ന നിലവിലുള്ള റോഡുകളുടെ ബലപ്പെടുത്തലും അനുബന്ധ ജോലികളും ഇതിൽ ഉൾപ്പെടും.

തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ ഹരിത തുറമുഖ സംരംഭത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഈ സൗകര്യം വികസിപ്പിക്കുന്നത്. ഇത് റോ - റോ കപ്പലുകൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിലുള്ള തീരദേശ ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കും. റോഡുകളിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.

അതുവഴി അപകടങ്ങൾ കുറയ്ക്കുകയും ചെയ്യും. ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗം പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ഒരു ഉപാധി കൂടിയാണിത്. കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ പുതിയ ലോഗോയും കൊച്ചിൻ ഷിപ്പ്‌യാർഡ് പരിസരത്ത് നാളെ (30.04.2022) നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.

Follow Us:
Download App:
  • android
  • ios