പുതുച്ചേരിയില്‍ നടന്ന ചടങ്ങില്‍ പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശിവായം അവാര്‍ഡുകള്‍ നല്‍കി. 

തിരുവനന്തപുരം: രാജ്യത്തെ മികച്ച സംരംഭകര്‍ക്കുളള കോസിഡിസി (കൗണ്‍സില്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) അവാര്‍ഡിന് കേരളത്തില്‍ നിന്നുളള ഏഴ് സംരംഭങ്ങള്‍ അര്‍ഹത നേടി. ജെൻ‍റോബോട്ടിക്‌സ് സീവേജ് ക്ലീനിംഗ് റോബോര്‍ട്‌സ്, എംവീസ് ആര്‍ട്ടിഫിഷ്യല്‍ ലിംബ്‌സ്, അക്ഷയ പ്ലാസ്റ്റിക്‌സ്, വൈത്തിരി റിട്രീറ്റ് റിസോര്‍ട്ട്, ക്യാമിലോട് ഹോസ്പിറ്റാലിറ്റി, വിജയ് ട്രഡീഷണല്‍ ആയുര്‍വേദിക് തെറാപ്പി സെന്റര്‍ എന്നിവരാണ് നേട്ടം കൊയ്ത സംരംഭങ്ങള്‍.

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെഎഫ്‌സി) ധനസഹായത്തോടെയാണ് ഏഴ് സംരംഭങ്ങളും പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ സംസ്ഥാന തല ധനകാര്യ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോസിഡിസി. പുതുച്ചേരിയില്‍ നടന്ന ചടങ്ങില്‍ പുതുച്ചേരി ആഭ്യന്തര മന്ത്രി എ നമശിവായം അവാര്‍ഡുകള്‍ നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona