ദില്ലി: ഇന്ത്യയിലെ വൻകിട ബിസിനസുകാരിൽ ഒരാളായ ഗൗതം അദാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 100 കോടി സംഭാവന ചെയ്തു. കൊവിഡ് വൈറസ് ബാധയെ നേരിടുന്നതിനാണ് തുക. 

പണത്തിന് പുറമെ, സർക്കാരിന് എന്താവശ്യമുണ്ടെങ്കിലും സഹായിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. 

ഇന്നലെ ടാറ്റ സൺസും ടാറ്റ ട്രസ്റ്റും 1500 കോടി കേന്ദ്രസർക്കാരിന് നൽകിയിരുന്നു. ഇതിന് പുറമെ റിലയൻസ് ഇൻഡസ്ട്രീസും തങ്ങളുടെ പങ്കായി അഞ്ച് കോടി രൂപ സർക്കാരിലേക്ക് നൽകിയിരുന്നു.

മുംബൈയിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് മാത്രമായി ഒരാശുപത്രി റിലയൻസ് ഇന്റസ്ട്രീസ് തുറന്നിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ ഗതാഗത സൗകര്യങ്ങളും സന്നദ്ധത സംഘടനകൾ വഴി സൗജന്യ ഭക്ഷണ വിതരണവും റിലയൻസ് ഇന്റസ്ട്രീസ് ഏറ്റെടുത്തിട്ടുണ്ട്.

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക