മറ്റൊരു കറൻസിയിൽ ഇടപാടുകൾക്കായി കാർഡ് വിദേശത്ത് ഉപയോഗിക്കുമ്പോഴെല്ലാം ഈ ഫീസ് അടയ്ക്കേണ്ടി വരും. വിദേശത്തെ  ഇടപാടുകളിൽ   ക്രെഡിറ്റ് കാർഡ് കമ്പനികൾ  ഒരു മാർക്ക്അപ്പ് ഫീസ് ഈടാക്കുന്നു.

നിങ്ങൾ തായ്‌ലൻഡിലേക്ക് ഒരു യാത്ര പോകുന്നതിന് തീരുമാനിച്ചെന്ന് കരുതുക. പണം കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം ഇന്റർനാഷണൽ ക്രെഡിറ്റ് കാർഡ് കൊണ്ടുപോകാനും തീരുമാനിച്ചു! എന്നാൽ ഈ കാർഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ, നിങ്ങളുടെ ബില്ലിൽ ഒരു അധിക ചെലവ് ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതാണ് മാർക്ക്അപ്പ് ഫീസ് . മറ്റൊരു കറൻസിയിൽ ഇടപാടുകൾക്കായി കാർഡ് വിദേശത്ത് ഉപയോഗിക്കുമ്പോഴെല്ലാം ഈ ഫീസ് അടയ്ക്കേണ്ടി വരും. വിദേശത്തെ ഇടപാടുകളിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഒരു മാർക്ക്അപ്പ് ഫീസ് ഈടാക്കുന്നു. ഈ ഫീസ് സാധാരണയായി ഇടപാട് തുകയുടെ 1.5% മുതൽ 3.5% വരെയാണ്. കൂടാതെ 18% ജിഎസ്ടിയും നൽകേണ്ടി വരും, ഉദാഹരണത്തിന്, 10,000 രൂപയുടെ ഇടപാടിന് മാർക്ക്അപ്പ് ഫീസ് 3% ആണെങ്കിൽ, 300 രൂപ അധികമായി അടയ്ക്കണം . ഇതിന്റെ ജിഎസ്ടി 54 രൂപയും. ഇതോടെ ആകെ അധിക ചെലവ് 354 രൂപയാണ്. 10000 രൂപയുടെ ഇടപാടിന് 10354 രൂപ നൽകണമെന്ന് ചുരുക്കം.

Add Asianetnews as a Preferred SourcegooglePreferred

മാർക്ക് അപ്പ് ഫീ ഈടാക്കത്തതോ കുറഞ്ഞ ഫീ ഉള്ളതോ ആയ ക്രെഡിറ്റ് കാർഡുകളിതാ...

ഫെഡറൽ ബാങ്ക് സ്കാപിയ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ്:

 അന്താരാഷ്ട്ര ഇടപാടുകളിൽ ഫോറെക്സ് മാർക്ക്അപ്പ് ഫീ ഈടാക്കാത്ത ക്രെഡിറ്റ് കാർഡാണിത്. എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ ഇടപാടുകൾക്കും 10% സ്കാപിയ നാണയങ്ങളും ലഭിക്കും 

ആക്സിസ് ബാങ്ക് ബർഗണ്ടി പ്രൈവറ്റ് ക്രെഡിറ്റ് കാർഡ് :

അന്താരാഷ്ട്ര ഇടപാടുകളിൽ ഫോറെക്‌സ് മാർക്ക്അപ്പ് ഫീസില്ല എന്നതാണ് ഈ കാർഡിന്റെ പ്രയോജനം. ആദ്യ ഇടപാടിന് 30,000 എഡ്ജ് റിവാർഡ് പോയിന്റുകളും ലഭിക്കും.

ആർബിഎൽ വേൾഡ് സഫാരി ക്രെഡിറ്റ് കാർഡ്:

 വിദേശ കറൻസി ഇടപാടുകൾക്ക് മാർക്ക്അപ്പ് ഫീസ് ഈടാക്കില്ല. കാർഡ് ആക്ടിവേറ്റ് ചെയ്യുമ്പോൾ 3,000 രൂപ മൂല്യമുള്ള മേക്ക് മൈ ട്രിപ്പ് വൌച്ചർ ലഭിക്കും,

 ബുക്ക്മൈ ഫോറെക്സ് ക്രെഡിറ്റ് കാർഡ്:

ബുക്ക്മൈ ഫോറെക്സ് മൾട്ടി-കറൻസി ട്രാവൽ ഫോറെക്സ് കാർഡുകൾക്ക് ഫോറെക്സ് മാർക്ക്അപ്പ് ഫീസില്ല. പ്രീപെയ്ഡ് മൾട്ടി-കറൻസി ഫോറെക്സ് കാർഡുകൾ വഴി പൂർണ്ണമായും സൗജന്യമായി കറൻസി കൈമാറ്റം ചെയ്യാനും സാധിക്കും.

ഐഡിഎഫ്സി ബാങ്ക് ഫസ്റ്റ് വൗ ക്രെഡിറ്റ് കാർഡ്:

ഓരോ 150 രൂപയ്ക്കും ഒരു രൂപ റിവാർഡ് ലഭിക്കുന്ന ക്രെഡിറ്റ് കാർഡാണിത്. ഫോറെക്സ് കൺവേർഷൻ ഫീസും ഇല്ല.