Asianet News MalayalamAsianet News Malayalam

വായ്പയെടുക്കുമ്പോൾ ക്രെഡിറ്റ് സ്‌കോർ വില്ലനാകാറുണ്ടോ? എങ്ങനെ പരിശോധിക്കാം

ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ ക്രെഡിറ്റ് സ്കോറുകൾ ബാധിക്കും. 
 

credit score details how to check it apk
Author
First Published Aug 19, 2023, 6:22 PM IST

വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിഞ്ഞിട്ടുണ്ടാകുക ഒരു വ്യക്തിക്ക് എത്ര രൂപ വരെ  വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. പലപ്പോഴും കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ എടുക്കാൻ നേരം വില്ലനാകാറുണ്ട്. എന്താണ് ക്രെഡിറ്റ് സ്കോർ, എങ്ങനെ ക്രെഡിറ്റ് സ്കോർ പരിശോധിക്കാം, എങ്ങനെ  ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താം എന്നീ കാര്യങ്ങൾ അറിയാം. 

എന്താണ് ക്രെഡിറ്റ് സ്കോർ?

ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും.  700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്.  18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്. 

ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ ക്രെഡിറ്റ് സ്‌കോറുകൾ കുറയും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചേക്കാം.

ക്രെഡിറ്റ് സ്കോർ എങ്ങനെ പരിശോധിക്കാം?

സൗജന്യ സിബിൽ  സ്കോർ പരിശോധന  വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച്, മിനിറ്റുകൾക്കുള്ളിൽ ഓൺലൈനിൽ സിബിൽ  സ്കോർ പരിശോധിക്കാം. 

ഒന്നുകിൽ നിങ്ങൾക്ക് സിബിൽ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് ക്രെഡിറ്റ് സ്‌കോർ പരിശോധിക്കാം അല്ലെങ്കിൽ സൗജന്യ സിബിൽ സ്‌കോർ പരിശോധനയ്‌ക്കായി ബാങ്കുകൾ നൽകുന്ന വെബ്സൈറ്റിൽ കയറാം. 

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios