വിയന്ന: കൊറോണ വൈറസ് പ്രതിസന്ധി ആഗോള ഡിമാൻഡിനെ തളർത്തുന്നതിനാൽ ബ്രെന്റ് നോർത്ത് സീ ക്രൂഡ് ഉൽപാ​ദനം 17 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.

എണ്ണ വില വ്യാഴാഴ്ചയിൽ നിന്ന് 7.33 ശതമാനം ഇടിഞ്ഞ് 24.41 യുഎസ് ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 5.97 ശതമാനം ഇടിഞ്ഞ് 21.25 ഡോളറിലെത്തി. കൊവിഡ്-19 സാമ്പത്തിക പ്രവർത്തനത്തെയും ലോകത്തെ ഊർജ ആവശ്യകതയെയും കുറയ്‌ക്കുന്നതിനാൽ, ഡിമാൻഡ് കുറയുന്നതിന്റെ പശ്ചാത്തലത്തിൽ എണ്ണ വില താഴേക്ക് പോയി. റിയാദും മോസ്കോയും തമ്മിൽ കടുത്ത വിലയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ഈ മാസം ക്രൂഡ് ഫ്യൂച്ചറുകളിൽ സമ്മർദ്ദം ശക്തമായിരുന്നു. 

“കൊറോണ വൈറസ് മഹാമാരി എണ്ണയുടെ ആവശ്യം കുറയ്ക്കുകയാണ്,” വുഡ് മക്കെൻസി റിസർച്ച് കൺസൾട്ടൻസിയിലെ അനലിസ്റ്റുകൾ ക്ലയന്റുകൾക്ക് നൽകിയ കുറിപ്പിൽ എഴുതി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക