Asianet News MalayalamAsianet News Malayalam

ആധാർ പുതുക്കിയില്ലെങ്കിൽ ഇനിയും വൈകേണ്ട; ഫീസ് വേണ്ടാത്തത് ഈ തിയതി വരെ മാത്രം

10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് യുഐഡിഎഐ നിർദേശമുണ്ട്. 

Deadline to update Aadhaar card for free
Author
First Published Dec 2, 2023, 7:17 PM IST

ധാർ കാർഡ് സൗജന്യമായി പുതുക്കണോ? ശേഷിക്കുന്നത് 12 ഇവകാശം മാത്രമാണ്. ഡിസംബർ 14 വരെ സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിന് ശേഷം ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌താൽ അതിന് പണം നൽകേണ്ടിവരും. 10 വർഷം പഴക്കമുള്ള ആധാർ കാർഡ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്തിരിക്കണമെന്ന് നിർദേശമുണ്ട്. 

എന്തൊക്കെ അപ്ഡേറ്റ് ചെയ്യാം?

നിങ്ങളുടെ വീട്ടുവിലാസം, ഫോൺ നമ്പർ, പേര്, ഇമെയിൽ ഐഡി മുതലായവ നിങ്ങളുടെ ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യാം. എന്നാൽ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ആധാർ കെംദ്രങ്ങളിൽ പോകേണ്ടി വരും. 

ആധാർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം

ആദ്യം https://uidai.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക 
ആധാർ അപ്ഡേറ്റ് ചെയ്യുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇനി OTP വഴി ആധാർ നമ്പർ നൽകി ലോഗിൻ ചെയ്യുക.
ഇനി ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യണം.
വിലാസം എന്നത് തിരഞ്ഞെടുക്കുക.
ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക എന്നതിൽ ക്ലിക്ക് ചെയ്യണം.
ഇപ്പോൾ അപ്ഡേറ്റ് ചെയ്ത വിലാസവുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുക.
ഇതിന് ശേഷം ഒരു റിക്വസ്റ്റ് നമ്പർ ജനറേറ്റ് ചെയ്യും.
ഈ നമ്പർ സേവ് ചെയ്യുക. കുറച്ച് ദിവസങ്ങൾക്ക് ശേഷം നിങ്ങളുടെ ആധാർ അപ്ഡേറ്റ് ചെയ്യും.
അഭ്യർത്ഥന നമ്പർ വഴി നിങ്ങളുടെ ആധാറിന്റെ നില പരിശോധിക്കാം.

ഫീസ് എത്ര?

ഡിസംബർ 14-നകം ആധാർ പുതുക്കിയില്ലെങ്കിൽ, അതിനുശേഷം അത് പുതുക്കുന്നതിന് പണം നൽകേണ്ടിവരും. ഡിസംബർ 14ന് ശേഷം ആധാർ കാർഡ് പുതുക്കുന്നതിന് 50 രൂപ ഈടാക്കും. മൈ ആധാർ പോർട്ടലിൽ മാത്രമേ ഈ സേവനം അപ്‌ഡേറ്റ് ചെയ്യാനാകൂ എന്ന് യുഐഡിഎഐ അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios