Asianet News MalayalamAsianet News Malayalam

മൊബൈൽ നമ്പർ നൽകിയില്ലെങ്കിൽ 'പണി പാളും'; ഡെബിറ്റ് കാർഡ് സേവനങ്ങൾ നിർത്തലാക്കുമെന്ന് ഈ ബാങ്ക്

ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് സുപ്രധാന അറിയിപ്പ് നൽകി ഈ പൊതുമേഖലാ ബാങ്ക്. മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഡെബിറ്റ് കാർഡ് സേവനങ്ങൾ നിർത്തലാക്കും

Debit Card Services Of This Bank To Be Discontinued From October 31 why apk
Author
First Published Oct 17, 2023, 2:48 PM IST

പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? സുപ്രധാനമായ അറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാങ്ക്. ഉപഭോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ അവരുടെ ഡെബിറ്റ് കാർഡ് നിർത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു. ഒക്‌ടോബർ 31 വരെയാണ് ഉപഭോക്താക്കൾക്ക ബാങ്ക് അവസരം നൽകിയിരിക്കുന്നത്. 

നവംബർ ഒന്ന് മുതൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്തവർക്ക്  ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെബിറ്റ് കാർഡ് ഉപയോഗിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിൽ ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകി.

ALSO READ: ഋഷി സുനക്കിന്റെ ഭാര്യയുടെ ആസ്തി കുത്തനെ ഉയർന്നു; കാരണം തേടി വിപണി

"റെഗുലേറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡെബിറ്റ് കാർഡ് സേവനങ്ങൾ ലഭിക്കുന്നതിന് സാധുവായ മൊബൈൽ നമ്പർ നിർബന്ധമാണ്. ബ്രാഞ്ച് സന്ദർശിച്ച് 31.10.2023-ന് മുമ്പ് നിങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. അല്ലാത്ത പക്ഷം ഡെബിറ്റ് കാർഡ് സേവനങ്ങൾ നിർത്തലാക്കുന്നതാണ് ". ബാങ്ക് ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തു,

ശമ്പളമുള്ള ജീവനക്കാർ, കുടുംബങ്ങൾ, വ്യക്തികൾ, യുവാക്കൾ തുടങ്ങിയവർ ഉൾപ്പെടുന്ന എല്ലാ വിഭാഗത്തിൽ ഉള്ളവർക്കയും സേവിംഗ്‌സ് അക്കൗണ്ടുകൾ ആരംഭിക്കുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. 

ALSO READ: മോദിക്ക് നന്ദി പറഞ്ഞ് സുന്ദർ പിച്ചൈ; ഗൂഗിളിന്റെ ലക്ഷ്യം ഇതോ

ബാങ്ക് ഓഫ് ഇന്ത്യയുടെ സേവിംഗ്‌സ് അക്കൗണ്ടുകൾ ഇപ്പോൾ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഡെത്ത് ഇൻഷുറൻസ് കവറിനൊപ്പം ലഭിക്കും. ഒരു കോടി രൂപ വരെ എയർ ആക്‌സിഡന്റൽ ഇൻഷുറൻസ്, ഗോൾഡ് & ഡയമണ്ട് എസ്‌ബി എ/സി ഹോൾഡർക്ക് സൗജന്യ ലോക്കർ സൗകര്യവും സൗജന്യവുമാണ്. പ്ലാറ്റിനം എസ്ബി എ/സി ഹോൾഡർ, ആഗോള സ്വീകാര്യതയുള്ള ഇന്റർനാഷണൽ ഡെബിറ്റ് കം എടിഎം കാർഡ്, റീട്ടെയിൽ ലോണിന്റെ പലിശ ഇളവ്, റീട്ടെയിൽ ലോണുകളുടെ പ്രോസസ്സിംഗ് ചാർജുകൾ ഒഴിവാക്കൽ, സൗജന്യമായി ക്രെഡിറ്റ് കാർഡുകൾ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കൾക്ക് ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയുമെന്നും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios