ഗംഭീർ, ഭാര്യ സീമ, അമ്മ, ഗൗതം ഗംഭീർ ഫൗണ്ടേഷൻ, അതിന്റെ സിഇഒ അപ്രാജിത സിംഗ് എന്നിവർക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ വ്യവസ്ഥകൾ ചുമത്തിയാണ് കേസെടുത്തത്.

ദില്ലി: കൊവിഡ് -19 മരുന്നുകളുടെ അനധികൃത സംഭരണവും വിതരണവും ആരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ ഫൗണ്ടേഷനും കുടുംബാംഗങ്ങൾക്കുമെതിരെ ഫയൽ ചെയ്ത ക്രിമിനൽ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. ദില്ലി സർക്കാരിന്റെ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ച കേസിൽ, ഗംഭീർ, ഭാര്യ സീമ, അമ്മ, ഗൗതം ഗംഭീർ ഫൗണ്ടേഷൻ, അതിന്റെ സിഇഒ അപ്രാജിത സിംഗ് എന്നിവർക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ വ്യവസ്ഥകൾ ചുമത്തിയാണ് കേസെടുത്തത്. 

ലൈസൻസില്ലാതെ മരുന്ന് വിൽപ്പനയും വിതരണലും നിരോധിക്കുന്ന സെക്ഷൻ 18(സി) വകുപ്പും ലംഘിച്ചുവെന്ന് ആരോപിച്ചിരുന്നു. സെക്ഷൻ 27(ബി)(ii) പ്രകാരം മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു ചുമത്തിയത്. വിചാരണ കോടതി പുറപ്പെടുവിച്ച സമൻസ് റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രിമിനൽ പരാതിയെയും സമൻസ് ഉത്തരവിനെയും ചോദ്യം ചെയ്തായിരുന്നു 

ഹർജി സമർപ്പിച്ചത്. ​ഗംഭീറിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ജയ് അനന്ത് ദെഹാദ്രായി ഹാജരായി. 2021 സെപ്റ്റംബർ 20-ന് ഹൈക്കോടതി നടപടികൾ സ്റ്റേ ചെയ്തിരുന്നു. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് ​ഗംഭീർ പ്രതികരിച്ചു.