അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും ഡോളര്‍ വിനിമയത്തിലുള്ള മാറ്റവുമാണ് വില ഉയരാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. 

ദില്ലി: രാജ്യത്ത് ഇന്ധന വില(Fuel price) കുതിക്കുന്നു. പെട്രോളിന് (Petrol) പിന്നാലെ ഡീസല്‍ (diesel) വിലയും ലിറ്ററിന് 100 രൂപ തൊട്ടു. വാണിജ്യതലസ്ഥാനമായ മുംബൈയിലാണ് (Mumbai) ഡീസല്‍ വില 100 കടന്നത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്.

മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 110 രൂപയാണ് വില. ഡീസലിന് 100.29 രൂപയും. ഇന്ത്യയിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുംബൈയിലാണ് ഇന്ധനത്തിന് ഏറ്റവും ഉയര്‍ന്ന വില. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ മാറ്റവും ഡോളര്‍ വിനിമയത്തിലുള്ള മാറ്റവുമാണ് വില ഉയരാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു. വെള്ളിയാഴ്ച ക്രൂഡ് ഓയില്‍ ബാരലിന് 82.57 ഡോളറായി ഉയര്‍ന്നു. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം 20 പൈസ ഇടിയുകയും ചെയ്തു. 

പ്രധാന നഗരങ്ങളിലെ ഇന്ധനവില (ഇന്ത്യന്‍ ഓയില്‍)

ദില്ലി: പെട്രോള്‍- 103.84, ഡീസല്‍- 92.47
മുംബൈ: പെട്രോള്‍- 109.83, ഡീസല്‍- 100.29
ചെന്നൈ: പെട്രോള്‍- 101.27, ഡീസല്‍- 96.93
കൊല്‍ക്കത്ത: പെട്രോള്‍- 104.52, ഡീസല്‍- 95.58.