Asianet News MalayalamAsianet News Malayalam

എന്താണ് വാട്‍സ്ആപ്പ് ബാങ്കിങ്? മുൻനിര ബാങ്കുകളിൽ എങ്ങനെ ഈ സേവനം ലഭിക്കും

എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ തുടങ്ങിയ മുൻനിര ബാങ്കുകളുടെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം എങ്ങനെ ലഭിക്കും

Digital banking services are available in sbi, icici, hdfc
Author
Trivandrum, First Published Aug 27, 2022, 1:17 PM IST

ബാങ്കിംഗ് പ്രവർത്തനങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. പലപ്പോഴും ബാങ്കിലെത്തി കാര്യങ്ങൾ ചെയ്യാൻ തടസ്സങ്ങൾ നേരിടാറുണ്ട്. ഡിജിറ്റലായി ബാങ്കിങ് പ്രവർത്തനങ്ങൾ ചെയ്യുന്നതായിരിക്കും ഇന്ന് പലർക്കും സൗകര്യം. എല്ലാ പ്രായത്തിലുമുള്ള ഉപഭോക്താക്കൾക്കും ഡിജിറ്റൽ ബാങ്കിങ് ചെയ്യാം എന്നുള്ളത് ഇതിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. മാത്രമല്ല ദിവസത്തിൽ  24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും അനായാസമായി ബാങ്കിങ് പ്രവർത്തനങ്ങളിൽ ഏർപ്പെടാം. 

Read Also: ലക്ഷങ്ങൾ വാരിയെറിഞ്ഞ് ഗോരെഗാവ് ഈസ്റ്റിലേക്ക് ചേക്കേറാൻ യെസ് ബാങ്ക്; എന്താണ് പ്രത്യേകത

നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാണ്. നിലവിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള മെസെഞ്ചർ ആപ്പാണ് വാട്സ്ആപ്പ്. നിലവിൽ വാട്സാപ്പിലൂടെയും ബാങ്കിങ് പ്രവർത്തനങ്ങൾ ചെയ്യാം. . എസ്ബിഐ, എച്ച്‌ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ  ആക്‌സിസ് ബാങ്ക് പോലുള്ള രാജ്യത്തെ മുൻനിര ബാങ്കുകൾ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവങ്ങൾ നൽകുന്നു. വഹട്സപ്പ് സേവങ്ങൾ ലഭിക്കുന്നതിനുള്ള നടപടിക്രമം ഇതാ; 

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ ഉപഭോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു. ഈ സംരംഭത്തിലൂടെ എസ്ബിഐ ഉപഭോക്താക്കൾക്ക് ബാലൻസ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റുകൾ പോലുള്ള ബാങ്കിംഗ് സേവനങ്ങൾ നടത്താനും സാധിക്കുന്നു.അതിനായി ഉപഭോക്താക്കൾക്ക് അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് "90226 90226" എന്നതിലേക്ക് "ഹായ്" എന്ന് സന്ദേശമയച്ച് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിനായി സൈൻ അപ്പ് ചെയ്യാം.

Read Also: നിക്ഷേപകർക്ക് കോളടിച്ചു; ഫിക്സഡ് ഡെപ്പോസിറ്റ് പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ

ഇത് ചെയ്തതിന് ശേഷം, എസ്ബിഐ ഉപഭോക്താക്കൾക്ക് അവരുടെ വാട്ട്‌സ്ആപ്പിൽ എസ്ബിഐയിൽ നിന്ന് ഈ മറുപടി ലഭിക്കും; “നിങ്ങൾ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യുന്നതിനും ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ സമ്മതം നൽകുന്നതിനും, ബാങ്കിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് +917208933148 എന്ന നമ്പറിലേക്ക്അക്കൗണ്ട് നമ്പർ എസ്എംഎസ് അയയ്‌ക്കുക. ഇതിലൂടെ ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റർ ചെയ്യാൻ കഴിയും.

എച്ച്ഡിഎഫ്‌സി ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 24  മണിക്കൂർ സേവനം ഉപയോക്താവിന് ലഭ്യമാകും. ഈ ഓഫർ ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ മാത്രമേ ലഭ്യമാകൂ. അതിനായി 70700 22222 എന്ന നമ്പറിലേക്ക്  "ഹായ്"  എന്ന സന്ദേശം അയക്കുക. എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ്  രജിസ്ട്രേഷൻ ലളിതമായ രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ എസ്എംഎസ് വഴി ലഭിച്ച നിങ്ങളുടെ ഉപഭോക്തൃ ഐഡിയും ഒറ്റത്തവണ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. 

എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 90-ലധികം ഇടപാടുകളും സേവനങ്ങളും നടത്താം. ക്രെഡിറ്റ് കാർഡുകൾ, ലോണുകൾ എന്നിവയ്ക്കായി അപേക്ഷിക്കാം. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് വഴി ചോദിക്കാനും ഉപഭോക്താക്കൾക്ക് കഴിയും.

Read Also: എയർ ഇന്ത്യ ജീവനക്കാർ സന്തോഷത്തിൽ; ടാറ്റായുടെ ഈ തീരുമാനം സൂപ്പർ

ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

അവധി ദിവസങ്ങളിൽ പോലും, ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോക്താക്കൾക്ക് ലഭിക്കുന്നു. ഉപഭോക്താക്കൾക്ക് ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് തൽക്ഷണ വായ്പകൾക്ക് അപേക്ഷിക്കാം, ഫിക്സഡ് ഡെപ്പോസിറ്റ് നടത്താം. ബില്ലുകൾ അടയ്ക്കാം, വ്യാപാര സേവനങ്ങൾ, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ചെക്ക്ബുക്ക്, പാസ്‌ബുക്ക് എന്നിവയ്ക്ക് അപേക്ഷിക്കാം. 

 ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ട് ബാലൻസ്, അവസാനത്തെ മൂന്ന് ഇടപാടുകൾ, ക്രെഡിറ്റ് കാർഡ് പരിധി എന്നിവ പരിശോധിക്കാം. കൂടാതെ,  അവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്യുക അല്ലെങ്കിൽ അൺബ്ലോക്ക് ചെയ്യുക, എന്നിവ ചെയ്യാം. കൂടാതെ അവരുടെ ക്രെഡിറ്റ് കാർഡിന്റെ കാലഹരണ തീയതിയും ഓഫറുകളും പരിശോധിക്കാനും കഴിയും. 

Read Also: തട്ടിപ്പ് വേണ്ട, കൃത്യമായ അളവ് രേഖപ്പെടുത്തണം; ഭക്ഷ്യ എണ്ണ കമ്പനികളോട് കേന്ദ്രം

ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്  സേവനത്തിനായി 8640086400 എന്ന നമ്പറിലേക്ക് ‘ഹായ്' എന്ന സന്ദേശം അയക്കുക. 
നിങ്ങൾക്ക് 9542000030 നമ്പറിലൂടെയും ബാങ്കിംഗ്  സേവങ്ങൾ ലഭിക്കും. 

 

Follow Us:
Download App:
  • android
  • ios