Asianet News MalayalamAsianet News Malayalam

ടാറ്റയ്ക്ക് കീഴിൽ ആറ് മാസം; എയർ ഇന്ത്യയ്ക്ക് സംഭവിച്ചതെന്ത്?

ടാറ്റ തിരിച്ച് പിടിച്ചതോടെ എയർ ഇന്ത്യ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന് കാത്തിരുന്നവർക്ക് നിരാശ. അതിന് ഇനിയും സമയമെടുത്തേക്കും എന്നാണ് റിപ്പോർട്ടുകൾ 
 

Air India 6 months tenure under Tata ownership
Author
Trivandrum, First Published Aug 2, 2022, 12:28 PM IST

രാജ്യത്തെ പൊതുമേഖല വിമാനകമ്പനി ആയിരുന്ന എയർ ഇന്ത്യയെ (Air India) ടാറ്റാ ഗ്രൂപ്പ് (Tata Group) ഏറ്റെടുത്തിട്ട് ആറുമാസം പിന്നിട്ടു. ഈ കാലയളവിൽ എയർ ഇന്ത്യയ്ക്ക് സംഭവിച്ചതെന്താണ്? ഇക്കഴിഞ്ഞ ജനുവരി മാസത്തിലാണ് ടാറ്റാ ഗ്രൂപ്പ് ഏറെ ഏറ്റെടുത്തത്. അതിനുശേഷം വ്യോമയാന രംഗത്ത് ഉന്നതങ്ങൾ എത്തി പിടിച്ചെങ്കിലും എയർ ഇന്ത്യ സ്ഥിരതയാർന്ന നിലയിലാണ് ഇപ്പോഴുള്ളത്.

2019 ഏപ്രിൽ - ജൂൺ മാസത്തിൽ രാജ്യത്തെ വിമാന കമ്പനികൾക്കിടയിൽ 13.4 ശതമാനം വിഹിതവുമായി മുന്നിലുണ്ടായിരുന്നു എയർ ഇന്ത്യ. എന്നാൽ 2022 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള എയർഇന്ത്യയുടെ വ്യോമയാന രംഗത്തെ വിപണിവിഹിതം 7.5 ശതമാനമായി ഇടിഞ്ഞു. സിംഗപ്പൂർ എയർലൈൻസിൽ ദീർഘകാല പ്രവർത്തി പരിചയം ഉള്ള ക്യാംപ്ബെൽ വിൽസണെ ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയും ആയി നിയമിച്ചിരിക്കുകയാണ്.

Read More: റേഷൻ മണ്ണെണ്ണ വില 13 രൂപ കുറച്ചു; കേരളത്തിൽ കുറയില്ല, കാരണം ഇതാണ്

ഇക്കഴിഞ്ഞ ആറു മാസത്തിനിടയിൽ ഓൺ ടൈം പെർഫോമൻസിൽ എയർ ഇന്ത്യ പിന്നോക്കം പോകുന്നതാണ് കണ്ടത്. ജനുവരിയിൽ 92.9 ശതമാനം , ഫെബ്രുവരിയിൽ 89.8 ശതമാനം, മാർച്ചിൽ 91.2 ശതമാനം, ഏപ്രിൽ മാസത്തിൽ 81.8 ശതമാനം, മെയ് മാസത്തിൽ 81 ശതമാനം, ജൂൺ മാസത്തിൽ 83.1 ശതമാനം എങ്ങനെയാണ് എയർ ഇന്ത്യയുടെ ഓൺ ടൈം പെർഫോമൻസ്.

അതേസമയം, വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാന കരാറിന് ഒരുങ്ങുകയാണ് എയർ ഇന്ത്യ എന്നും റിപ്പോർട്ടുകളുണ്ട്. കാരിയർ എയർബസ് എസ് ഇ-യുടെ എ 320 നിയോ  ഫാമിലി ജെറ്റുകളോ ബോയിംഗ് കമ്പനിയുടെ 737 മാക്‌സ് മോഡലുകളോ എയർ ഇന്ത്യ ഓർഡർ ചെയ്തേക്കാം. അല്ലെങ്കിൽ ഇവ രണ്ടും വാങ്ങിയേക്കാം. വാങ്ങൽ ചർച്ചകൾ വളരെ രഹസ്യമായാണ് നടക്കുന്നത്. ടാറ്റ ഗ്രൂപ്പ് ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

Read More: വിമാന യാത്രയ്ക്ക് ചെലവ് കുറയും; ഇന്ധന നിരക്ക് 12 ശതമാനം കുറച്ചു

എയർ ഇന്ത്യ വാങ്ങാൻ ഉദ്ദേശിക്കുന്ന 737 മാക്‌സ് ജെറ്റുകൾക്ക് ഒരു ഇടപാടിൽ 10 ജെറ്റുകൾ കൈമാറുമ്പോൾ ഏകദേശം 40.5 ബില്യൺ ഡോളർ വിലവരും. അതായത് ഏകദേശം 400 കോടി രൂപ. 300 വിമാനങ്ങളുടെ നിർമ്മാണത്തിനും വിതരണത്തിനും വർഷങ്ങൾ തന്നെ ആവശ്യമായി വരും. അതിനാൽ തന്നെ ഘട്ടം ഘട്ടമായി ആയിരിക്കും വില്പന. എയർബസ് ഒരു മാസത്തിനുള്ളിൽ ഏകദേശം 50 ചെറിയ ജെറ്റുകൾ നിർമ്മിക്കുന്നു, 2023-ന്റെ മധ്യത്തോടെ ഇത് 65 ആയും 2025-ഓടെ 75 ആയും വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. 

പാസഞ്ചർ ലോഡ് ട്രാഫിക്കിന്റെ കാര്യത്തിൽ 75.4 ശതമാനം മുതൽ 80.5 ശതമാനം വരെയാണ് എയർഇന്ത്യയുടെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നു മാസങ്ങളിലെ പ്രകടനം. ബജറ്റ് എയർക്രാഫ്റ്റ് സർവീസ് രംഗത്ത് നീണ്ടകാലത്തെ പ്രവർത്തി പരിചയം ഉള്ള പുതിയ സിഇഒയുടെ തന്ത്രങ്ങൾ കീഴിൽ എയർ ഇന്ത്യ വെന്നിക്കൊടി പാറിക്കുമോ എന്നത് ഇനി കാത്തിരുന്നു കാണാം.   

Read More: വൈദ്യുതി കുടിശ്ശിക വേഗം തീർക്കൂ: സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

Follow Us:
Download App:
  • android
  • ios