Asianet News MalayalamAsianet News Malayalam

ട്രംപിൻ്റെ ലംബോർഗിനിക്ക് വൻ ഡിമാൻഡ്; ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്

 ട്രംപിൻ്റെ പ്രത്യേക ആവശ്യപ്രകാരം ഈ മോഡലിൽ കാറിന്റെ ഡോറിൽ  'ട്രംപ് 1997 ഡയാബ്ലോ' എന്ന് എഴുതിയിട്ടുണ്ട്.

Donald Trump's one-of-one Lamborghini Diablo VT fetches record  9.14 crore at auction
Author
First Published Feb 10, 2024, 7:25 PM IST

മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള ലംബോർഗിനി റെക്കോർഡ് തുകയ്ക്ക് ലേലം ചെയ്തു. ബാരറ്റ് ജാക്‌സൻ്റെ ഏറ്റവും പുതിയ സ്‌കോട്ട്‌സ്‌ഡെയ്ൽ ലേലത്തിൽ 1.1 മില്യൺ ഡോളറിനാണ് കാർ വിറ്റുപോയത്. അതായത് 9.13 കോടി രൂപയ്ക്ക്. ഇതോടെ ലേലത്തിൽ വിറ്റുപോയതിൽ വെച്ച് ഏറ്റവും ചെലവേറിയ ഡയാബ്ലോ വിടി മോഡലായി മാറി ഇത്. 

ലോകത്തിലെ ഏറ്റവും ജനപ്രിയ വാഹന ബ്രാൻഡുകളിൽ ഒന്നാണ് ലംബോർഗിനി. 1997 മുതൽ 1999 വരെ യുഎസ് വിപണിയിൽ എത്തിയ ഇറ്റാലിയൻ കാറുകളിൽ ഒന്നാണ് മുൻ യുഎസ് പ്രസിഡൻ്റ് സ്വന്തമാക്കിയത്.  ട്രംപ് ഇഷ്‌ടാനുസൃതമായി ഓർഡർ ചെയ്തതാണ് ഈ മോഡൽ. അദ്ദേഹത്തിന് മാത്രമായി ബ്ലൂ ലെ മാൻസ് എന്ന പ്രത്യേക ഷേഡിൽ ആണ് കമ്പനി കാർ നൽകിയത്.  ട്രംപിൻ്റെ പ്രത്യേക ആവശ്യപ്രകാരം ഈ മോഡലിൽ കാറിന്റെ ഡോറിൽ  'ട്രംപ് 1997 ഡയാബ്ലോ' എന്ന് എഴുതിയിട്ടുണ്ട്.  അകത്ത്, ശ്രദ്ധേയമായ ഡ്യുവൽ-ടോൺ ക്രീം,ബ്ലാക്ക് ഫിനിഷാണ് കാറിൻ്റെ സവിശേഷത.

ഈ സൂപ്പർകാറിന് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനും ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഉണ്ട്. വെറും 4.1 സെക്കൻഡിനുള്ളിൽ 0-ൽ നിന്ന് 60 മൈൽ വേഗത കൈവരിക്കാനും മണിക്കൂറിൽ 325 കിലോമീറ്റർ വേഗത കൈവരിക്കാനും ഈ കാറിന് കഴിയും.

2002ൽ ട്രംപ് കാർ വിറ്റിരുന്നു. ശേഷം ഈ കാർ പിന്നീട് രണ്ട് തവണ വില്പനയ്ക്ക് എത്തിയിട്ടുണ്ട്. 

ഇന്ത്യക്കാർക്കും ഏറെ പ്രിയപ്പെട്ട ബ്രാൻഡാണ് ലംബോര്‍ഗിനി. ഇറ്റാലിയന്‍ ആഡംബര കാറുകൾക്ക് മികച്ചവില്‍പ്പനയാണ് ഇന്ത്യയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നു കോടി രൂപയ്ക്കുമേല്‍ ഷോറൂം വിലയുള്ള ലംബോര്‍ഗിനി ഉറൂസിന്റെ വില്പന തകൃതിയായാണ് ഇന്ത്യയിൽ നടക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 50 ലംബോര്‍ഗിനി ഉറൂസുകളാണ് കമ്പനി വിറ്റത്. 

Latest Videos
Follow Us:
Download App:
  • android
  • ios