ഇന്ത്യയിലെ പ്രമുഖ കൊമേഴ്സ് പരിശീലനകേന്ദ്രമായ ‘ഇലാൻസി’ൽ നിന്ന് ഇത്തരത്തിൽ പരിശീലനം നേടി വിജയിച്ച 25,000 ഓളം പേരാണ് ഇപ്പോൾ 15 ലധികം രാഷ്ട്രങ്ങളിലായി ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്ഥികകളിൽ സേവനമനുഷ്ഠിക്കുന്നത്.
വിദ്യാർത്ഥികളുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഇലാൻസി’ന്‍റെ നൂതന പരിശീലനരീതികളും വിദ്യാർത്ഥികൾക്ക് നൽകിവരുന്ന വ്യക്തിഗത പിന്തുണയും കൊമേഴ്സ് വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നു. ഇന്ത്യയിലെ പ്രമുഖ കൊമേഴ്സ് പരിശീലനകേന്ദ്രമായ ‘ഇലാൻസി’ൽ നിന്ന് ഇത്തരത്തിൽ പരിശീലനം നേടി വിജയിച്ച 25,000 ഓളം പേരാണ് ഇപ്പോൾ 15 ലധികം രാഷ്ട്രങ്ങളിലായി ബഹുരാഷ്ട്ര കമ്പനികളടക്കമുള്ള വൻകിട സ്ഥാപനങ്ങളിൽ ഉയർന്ന തസ്ഥികകളിൽ സേവനമനുഷ്ഠിക്കുന്നത്.
അത്യാധുനിക സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ (AI സാങ്കേതിക വിദ്യ) യടക്കം സഹായത്തോടെയാണ് നിലവിൽ ഇവിടെയുള്ളവർക്ക് പരിശീലനം നൽകുന്നത്. പരീക്ഷകൾ പാസാവുക എന്ന പരമ്പരാഗത രീതികളിൽ നിന്ന് മാറി, വിദ്യാർത്ഥികളുടെ ഭാവിജീവിതം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലനരീതികളുമായാണ് ഇവിടത്തെ കാമ്പസുകൾ പ്രവർത്തിക്കുന്നത്. സിലബസിന് പുറമെ ഭാവിയിൽ പ്രൊഫഷണൽരംഗത്ത് ആവശ്യമായിവരുന്ന പ്രായോഗിക പാഠങ്ങൾക്കൂടി ഉൾപ്പെടുത്തി രൂപകൽപന ചെയ്ത പഠനരീതികൾക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
‘ഇലാൻസ്’ കാമ്പസുകളിൽ നടപ്പാക്കിയ എഡ്ജ് (EDGE), ലീപ്പ് (LEAP), ‘എക്സെൽ ഹാക്കത്തോൺ’ (EXCEL HACKATHON) തുടങ്ങിയ പദ്ധതികൾ ഒരു തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നതിലുപരി മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിസൈൻ ചെയ്തതാണ്. ഈ പദ്ധതികളുടെ ഭാഗമായി സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള സംരംഭകത്വ പരിശീലനം (skills for entrepreneurship), ആശയവിനിമയം നടത്തുവാനുള്ള കഴിവ് (Communication skill), നേതൃത്വ പാടവം (leadership skill), സാമ്പത്തിക മേഖല കൈകാര്യം ചെയ്യാനുള്ള കഴിവ് (financial management), പഠനശേഷം തൊഴിൽ മേഖലയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ വിജയകരമായി അതിജീവിക്കാൻ പ്രാപ്തരാക്കൽ തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള പ്രായോഗിക പരിശീലനമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുക.
ഏറ്റവും ഒടുവിലായി വിദ്യാർത്ഥികളെ വിവിധ വിഷയങ്ങളിലും രംഗങ്ങളിലും സഹായിക്കുന്ന ‘ഇലാൻറ്’ (Elant) എന്ന ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെയുള്ള ഈ ആപ്പ് വഴി വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള ‘സ്റ്റഡി പ്ലാനറും’ സംശയനിവാരണത്തിനായി രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ആശ്രയിക്കാവുന്ന ‘ആർട്ടിഫിഷ്യൽ മെന്‍റർ’ന്‍റെ സേവനവും ലഭ്യമാകും. ഇതിന് പുറമെ റെക്കോഡ് ചെയ്ത ക്ലാസുകൾ ഏത് സമയത്തും ആവർത്തിച്ച് കാണുവാനും സൗകര്യമുണ്ട്. കൂടാതെ 24 ലധികം രാഷ്ട്രങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം ബന്ധപ്പെടാനും ആശയങ്ങൾ കൈമാറാനും തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള വിവരങ്ങൾ ആരായാനുമുള്ള സംവിധാനവും ഈ ആപ്പിലുണ്ട്.

മറ്റെവിടെയുമില്ലാത്ത ഇത്തരം സൗകര്യങ്ങൾക്ക് പുറമെ വർഷങ്ങളുടെ പരിചയസമ്പത്തും ഉയർന്ന അക്കാദമിക് യോഗ്യതയുമുള്ള റാങ്ക് ജേതാക്കളടക്കമുള്ള അധ്യാപകരടങ്ങിയ പ്രൊഫഷണൽ ഫാക്കൽറ്റി പാനലാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെയാണ് 2024 ഡിസംബർ സെഷനിലെ എ.സി.സി.എ (ACCA) പരീക്ഷാഫലത്തിൽ ഈ സ്ഥാപനത്തിന് റെക്കോഡ് നേട്ടം കൈവരിക്കാനായത്. ഇവിടത്തെ വിദ്യാർത്ഥിയായ നോയൽ പോൾ ആണ് എ.സി.സി.എയുടെ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് പേപ്പറിൽ 100/100 എന്ന മികച്ച സ്കോർ നേടിയത്. ഈ വിഷയത്തിൽ നോയൽ പോൾ ആഗോളതലത്തിലും ദേശീയതലത്തിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയതോടെ ‘ഇലാൻസ്’നെ തേടിവന്ന ലോക റാങ്കുകളുടെ എണ്ണം 35 ഉം നാഷണൽ റാങ്ക് 63 ഉം ആയി ഉയർന്നു.
2023-ൽ അഞ്ച് അഖിലേന്ത്യാ റാങ്കുകൾ കരസ്ഥമാക്കിയ ഈ സ്ഥാപനം കഴിഞ്ഞ അഞ്ച് സെഷനുകളിൽ തുടർച്ചയാി 1,000+ പാസുകളും നേടിയിട്ടുണ്ട്. ഇലാൻസിന്‍റെ കാമ്പസുകൾക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന മറ്റൊരു പ്രത്യേകതയാണ് ഇവിടെയുള്ള വിദ്യാർത്ഥി-അധ്യാപക ബന്ധം. തികച്ചും സൗഹൃദപരമായാണ് ഇവർ പരസ്പരം ഇടപഴകുന്നത്.അതുകൊണ്ടുതന്നെ ഓരോ വിദ്യാർത്ഥിക്കും തനിക്ക് അക്കാദമിക് രംഗത്ത് ആവശ്യമായ വ്യക്തിഗത പിന്തുണ ഉറപ്പാക്കാൻ ഇതിലൂടെ കഴിയുന്നു.
‘ഇലാൻസ്’ രൂപകൽപനചെയ്ത ഫലപ്രദവും പ്രായോഗികവുമായ പദ്ധതിയായ ‘മിഷൻ ഡീം പോസിബിൾ’ (Mission dream Possible) ആണ് ഇതിൽ എടുത്തുപറയേണ്ടത്. പരീക്ഷകളോടനുബന്ധിച്ചുള്ള ഈ പദ്ധതിയുടെ ഭാഗമായി അർധരാത്രിവരെ കാമ്പസ് തുറന്നുപ്രവർത്തിക്കുകയും സംശയനിവാരണത്തിനും നിർദ്ദേശങ്ങൾ നൽകുവാനുമായി പരിചയസമ്പന്നരായ അധ്യാപകരും മെന്‍റർമാരും കുടെയുണ്ടാവുകയും ചെയ്യുന്നതോടെ വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ പഠനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നു.
കൂടാതെ ഒരോ വിദ്യാർത്ഥിയുടെയും നിലവാരം കണ്ടെത്തി അതിനനുസരിച്ചുള്ള പഠന പിന്തുണയും ആവശ്യമുള്ളവർക്ക് മോട്ടിവേഷനും മറ്റും നൽകാനായി ഒരു സൈക്കോളജിസ്റ്റിന്‍റെ സഹായവും കാമ്പസിനകത്ത് ലഭ്യമാണ്.
ഇവിടെയുള്ള അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിൽ പോലും അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുവാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്. വിഷയങ്ങൾ പഠിപ്പിക്കുന്നതിന് പുറമെ ക്ലാസ് മുറികൾക്ക് അകത്തും പുറത്തും വിദ്യാർത്ഥികൾക്ക് ആവശ്യമായ മാനസിക പിന്തുണ നൽകാനും എല്ലാരീതിയിലുമുള്ള സഹായങ്ങൾ നൽകാനും ഇവിടെയുള്ള Student Coordinators പ്രതിജ്ഞാബദ്ധരാണ്.
ഇന്ത്യയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ‘Times of India’യുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ഗോവയിൽ വെച്ച് നടന്ന ‘Times Seaboard Summit 2024’ ൽ വെച്ച് അവരുടെ ‘Emerging brand in Edtech’ അവാർഡ് ലഭിച്ചത് ‘ഇലാൻസി’നായിരുന്നു. ഓരോ മേഖലയിലും പുതുതായി കണ്ടെത്തിയ പദ്ധതികൾ നടപ്പാക്കി വിജയം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ് ഇത്.
ലോകത്തിലെ ഏറ്റവും മികച്ചതും ഗുണനിലവാരമുള്ള പഠനകേന്ദ്രങ്ങള്‍ക്ക് ACCA നല്‍കിവരുന്നതും, ഇന്ത്യയില്‍ അപൂര്‍വ്വം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് മാത്രം ലഭിച്ചതുമായ ‘പ്ലാറ്റിനം അപ്രൂവല്‍’ കരസ്ഥമാക്കിയതും ഈ സ്ഥാപനത്തിന് അവകാശപ്പെടാവുന്ന നേട്ടമാണ്. ഇതോടൊപ്പംതന്നെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘Institute of Management Accountants (IMA) ’ അവരുടെ അംഗീകൃത CMA (USA) കോഴ്‌സ് പ്രൊവൈഡറും കൂടിയാണ് ‘ഇലാൻസ്’.
കൂടാതെ പ്രശസ്തമായ ‘Forbes Magazine’ ൽ ഇടം നേടാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് മേഖലയിലെ ആഗോള സാധ്യതകളെ പരിചയപ്പെടുത്തുന്ന Elant Learning App ന്‍റെ മികവുമായി ബന്ധപ്പെട്ട ആർട്ടിക്കിളാണ് മാഗസിനിൽ പ്രസിദ്ധീകരിച്ചുവന്നത്.
ബഹുരാഷ്ട്ര കമ്പനിയായ Google, കേന്ദ്ര സർക്കാറിന്‍റെ ‘ഇലക്ട്രേണിക്സ്-ഐ.ടി’ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് നടപ്പാക്കുന്ന ‘എ ഐ അക്കാദമി ഇന്ത്യ-2024’ എന്ന പദ്ധതിലേക്ക് ഇലാൻസ് തെരഞ്ഞെടുക്കപ്പെട്ടു എന്നതും എടുത്തുപറയേണ്ട നേട്ടമാണ്. ഇന്ത്യയിലെ ഒന്നര ലക്ഷത്തിലധികം വരുന്ന സ്റ്റാർട്ടപ്പുകളിൽ നിന്ന് എട്ട് ശതമാനത്തോളം വരുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇൗ അംഗീകാരം ലഭിച്ചിരിക്കുന്നത്.
തങ്ങളുടെ കുട്ടികൾക്കായി ഏറ്റവും മികച്ചത് ലക്ഷ്യമിടുന്ന രക്ഷിതാക്കൾക്കുള്ള മികച്ച കേന്ദ്രങ്ങളാണ് നിലവില്‍ ‘ഇലാൻസി’ൽ ലഭ്യമാകുന്നത്.
കൂടുതൽ വിവരങ്ങൾക്ക് https://elancelearning.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 702 510 7070 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
