സർവ്വകലാശാല നിർമ്മിക്കാൻ ഇലോൺ മസ്‌ക്, സർവകലാശാല സതേൺ അസോസിയേഷൻ ഓഫ് കോളേജുകളുടെയും സ്‌കൂൾ കമ്മീഷന്റെയും അംഗീകാരം തേടും

ലോകത്തിലെ അതിസമ്പന്നരിൽ ഒരാളായ ഇലോൺ മസ്‌ക് ടെക്‌സാസിലെ ഓസ്റ്റിനിൽ ഒരു യൂണിവേഴ്‌സിറ്റി ആരംഭിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. സ്‌പേസ് എക്‌സിന്റെയും ടെസ്‌ലയുടെയും നികുതി ഫയലിംഗിൽ ഈ കാര്യം പരാമർശിക്കപ്പെട്ടതായാണ് റിപ്പോർട്ട്. 

മസ്‌കിന്റെ പുതിയ ചാരിറ്റിയായ 'ദ ഫൗണ്ടേഷന്റെ' ഫയലിംഗുകൾ പ്രകാരം മസ്‌ക്, ഓസ്റ്റിനിൽ K-12 സ്കൂൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. 100 മില്യൺ ഡോളറിലധികം മസ്‌ക് ഇതിനായി നിക്ഷേപിക്കാനാണ് സാധ്യത. സർവ്വകലാശാല നിർമ്മിക്കാൻ സർവകലാശാല സതേൺ അസോസിയേഷൻ ഓഫ് കോളേജുകളുടെയും സ്‌കൂൾ കമ്മീഷന്റെയും അംഗീകാരം തേടും എന്നും ഫയലിംഗുകളിൽ പറയുന്നു. 

എക്‌സിക്യൂട്ടീവ് ഡയറക്ടർ, അധ്യാപകർ എന്നിങ്ങനെയുള്ള നിയമന നടപടികളിലേക്കും മസ്‌ക് കടക്കുമെന്നാണ് സൂചന. മസ്‌കിന്റെ ഫാമിലി ഓഫീസ് മേധാവി ജാരെഡ് ബിർച്ചാൽ, വിതേഴ്‌സ് വേൾഡ് വൈഡിലെ ടാക്സ് അറ്റോർണി സ്റ്റീവൻ ചിഡെസ്റ്റർ, കാലിഫോർണിയയിലെ കാറ്റലിസ്റ്റ് ഫാമിലി ഓഫീസിൽ ജോലി ചെയ്യുന്ന റൊണാൾഡ് ഗോങ്, തെരേസ ഹോളണ്ട് എന്നിവരും ട്രസ്റ്റികളിൽ ഉൾപ്പെടുന്നുവെന്ന് വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

മസ്‌ക് നേരത്തെയും വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചിട്ടുണ്ടെങ്കിലും അതെല്ലാം ചെറിയ രീതിയിൽ മാത്രമായിരുന്നു. 2014-ൽ ലോസ് ഏഞ്ചൽസിൽ തന്റെ കുട്ടികൾക്കും ജീവനക്കാരുടെ കുട്ടികൾക്കുമായി അദ്ദേഹം ഒരു ചെറിയ സ്വകാര്യ സ്കൂൾ നിർമ്മിച്ചു. ബാസ്ട്രോപ്പ് പട്ടണത്തിൽ ഒരു വീട് പുതുക്കി പണിത് അത് ഒരു മോണ്ടിസോറി സ്കൂൾ തുറക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. ബാസ്ട്രോപ്പിൽ ടെസ്‌ല, സ്‌പേസ് എക്‌സ്, തന്റെ ടണലിംഗ് സംരംഭമായ ബോറിംഗ് കമ്പനി എന്നിവയുടെ ജീവനക്കാരെ പാർപ്പിക്കാൻ മസ്‌ക് ഒരു സിറ്റി നിർമ്മിക്കുണ്ടെന്നും റിപ്പോർട്ടുണ്ട്. 

2021-ൽ അദ്ദേഹം ടെസ്‌ലയുടെ ആസ്ഥാനം ഓസ്റ്റിനിലേക്ക് മാറ്റുകയും 10 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഒരു ഫാക്ടറി നിർമ്മിക്കുകയും ചെയ്തു. ഈ ഫാക്ടറി നവംബറിൽ ടെസ്‌ലയുടെ ആദ്യത്തെ സൈബർട്രക്കുകൾ നിർമ്മിച്ചു