ഇലോൺ മസ്‌കിന്റെ കോളേജ് കാലത്തെ ഫോട്ടോകൾ ലേലത്തിന് വെച്ച് മുൻ കാമുകി. പ്രണയിതാരമായ നിമിഷങ്ങൾ വിവരിക്കുകയും ചെയ്തിരിക്കുകയാണ് അവർ.  

തകോടീശ്വരനും ടെസ്‌ല മേധാവിയുമായ ഇലോൺ മസ്‌കിന്റെ കോളേജ് കാലത്തെ ഫോട്ടോകൾ ലേലത്തിന് വെച്ച് മുൻ കാമുകി ജെന്നിഫർ ഗ്വിൻ. മാസ്കുമായുള്ള ബന്ധത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആണ് ലേലത്തിന് വെച്ചിരിക്കുന്ന ഈ ഫോട്ടോകൾ. 1994 മുതലുള്ള പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ചിത്രങ്ങളാണ് ജെന്നിഫർ ഗ്വിൻ ലേലത്തിന് വെച്ചിരിക്കുന്നത്. പെൻസിൽവാനിയ സർവകലാശാലയിൽ പഠിക്കുന്ന സമയത്ത് എടുത്ത ചിത്രങ്ങളാണ് അവയിൽ കൂടുതലും. 

Read Also: "ഗൗതം അദാനി: ദി മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ"; ജീവചരിത്രം ഒക്ടോബറിൽ

തന്റെ വളർത്തുമകന്റെ വിദ്യാഭ്യാസത്തിനായി ഫണ്ട് സ്വരൂപിക്കുന്നതിനായി ആണ് ജെന്നിഫർ ഗ്വിൻ ഫോട്ടോകൾ ലേലം ചെയ്യുന്നത്. ഇലോൺ മാസ്കും ജെന്നിഫർ ഗ്വിന്നും തമ്മിലുള്ള ബന്ധം ഒരു വർഷത്തോളം നീണ്ടുനിന്നിരുന്നു. ഇപ്പോൾ 48 വയസ്സുള്ള ഗ്വിൻ അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് താമസിക്കുന്നത്. ഗ്വിൻ ലേലത്തിന് നൽകിയ ചിത്രങ്ങളിൽ മസ്‌ക് യൂണിവേഴ്‌സിറ്റി കാമ്പസിൽ ചുറ്റിക്കറങ്ങുന്നതും സുഹൃത്തുക്കളോടൊപ്പം തന്റെ മുറിയിൽ കിടന്ന് കമ്പ്യൂട്ടറിൽ ജോലി ചെയ്യുന്നതും ഉൾപ്പടെ രസകരമായ പല ചിത്രങ്ങളും ഉണ്ട്. 100 ഡോളർ മുതലാണ് ഓരോ ചിത്രങ്ങളുടെയും ലേലത്തുക ആരംഭിക്കുന്നത്. 

Read Also : അംബാനി നോക്കിവെച്ച എന്‍ഡിടിവിയെ, അദാനി സ്വന്തമാക്കി

"ഞങ്ങൾ 1994 അവസാനത്തോടെ കണ്ടുമുട്ടി. ഞാൻ ജൂനിയർ ആയിരുന്നു, അവൻ ഒരു സീനിയർ ആയിരുന്നു. ഞങ്ങൾ ഒരേ ഡോമിൽ ആയിരുന്നു, ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തു. അവന്റെ ലജ്ജാശീലം ആണ് ആദ്യം എന്നെ ആകർഷിച്ചത് '" ജെന്നിഫർ ഗ്വിൻ പറയുന്നു. 1995 ൽ മസ്‌ക് പാലോ ആൾട്ടോയിലേക്ക് താമസം മാറിയിരുന്നു.

Read Also : വായ്പയിലെ വില്ലൻ; എന്താണ് ക്രെഡിറ്റ് സ്കോർ? എങ്ങനെ പരിശോധിക്കാം

ഇലോൺ മസ്ക് വളരെ ബുദ്ധിശാലിയും പഠനത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നയാളും ആയിരുന്നു. അവൻ എപ്പോഴും ഇലക്ട്രിക് കാറുകളെക്കുറിച്ചാണ് സംസാരിക്കുക. വിദ്യാഭ്യാസത്തെ ഒരു ചവിട്ട് പടിയായാണ് അവൻ കണ്ടിരുന്നത് എന്നും ഗ്വിൻ പറഞ്ഞു. 

ഓരോ ചിത്രത്തിനും ഗ്വിൻ വിവരണം നൽകിയിട്ടുണ്ട്. ചിത്രം എടുത്ത സമയത്തെ കുറിച്ചുള്ള വിവരണമാണ് അവർ നടത്തിയിരിക്കുന്നത്. ഇലോൺ മസ്ക് ഒപ്പിട്ടു നൽകിയ പിറന്നാൾ ആശംസകളും ജെന്നിഫർ ഗ്വിൻ ലേലത്തിൽ വെക്കുന്നുണ്ട്. : "ഹാപ്പി ബർത്ത്ഡേ ജെന്നിഫർ. ലവ്, ഇലോൺ". എന്നാണ് ആശംസ കാർഡിൽ എഴുതിയിരിക്കുന്നത്.