ദില്ലി: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെതിരെ എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് നടപടി. ഇയാളുടെ മുംബൈയിലെ വസതിയിൽ ഇ ഡി പരിശോധന നടത്തി. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിന്‍റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ബാങ്കിനെ വായ്പകൾ നൽകുന്നതിൽ നിന്ന്  ആർബിഐ വിലക്കിയിട്ടുണ്ട്. പണം പിൻവലിക്കുന്നതിന് ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എടിഎമ്മുകൾ കാലിയാണ്. 

യെസ് ബാങ്ക് മൂന്ന് വര്‍ഷമായി നിരീക്ഷണത്തില്‍, വിനയായത് അപകടകരമായ കടം കൊടുക്കല്‍: ധനമന്ത്രി

ബാങ്കിന്‍റെ ഓഹരിമൂല്യം കുത്തനെ ഇടിഞ്ഞു. പിൻവലിക്കാവുന്ന തുക 50,000 ആയി നിയന്ത്രിച്ചെന്ന വാർത്ത പുറത്ത് വന്നതോടെ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാൻ ആളുകൾ ഇരച്ചെത്തിയതാണ് ഓൺലൈൻ സംവിധാനം താറുമാറാക്കിയത്. രാവിലെ തന്നെ എടിഎമ്മുകളിലെ പണം ആളുകൾ പിൻവലിച്ചു. ഇതോടെയാണ് രാവിലെ മുതൽ ബാങ്കിലേക്ക് ഇടപാടുകാർ എത്തിയത്. ടോക്കൺ നൽകി തിരക്ക് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥർ. 

യെസ് ബാങ്കില്‍ പ്രതിസന്ധി രൂക്ഷം: പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍