ഇപിഎഫ് അംഗങ്ങൾക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മൂന്ന് തവണയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ലെന്ന കാര്യം ഓർമിക്കേണ്ടതാണ്.

ന്നലെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പിഎഫ് പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്. ൮.25 ശതമാനമാണ് പിഎഫ് പലിശ നിരക്ക്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പിഎഫ് അഥവാ പ്രോവിഡന്റ് ഫണ്ട്. ജീവനക്കാരെ സംബന്ധിച്ച് പ്രധാനമാണ് പിഎഫ് അക്കൗണ്ടിലെ നിക്ഷേപം. കാരണം പലവിധ ആവശ്യങ്ങള്‍ക്കായി ഭൂരിഭാഗം പേരും പിഎഫ് അക്കൗണ്ടിലെ പണത്തെ ആശ്രയിക്കാറുണ്ട്. ഇങ്ങനെ പിൻവലിക്കാൻ തയ്യാറാകുന്നവർ എന്തൊക്കെ രേഖകളാണ് സമർപ്പിക്കേണ്ടത്. 

പിഎഫ് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ആവശ്യമായ രേഖകൾ

യുഎഎൻ (യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ): ജീവനക്കാരന് പിഎഫ് അക്കൗണ്ട് ഉണെങ്കിൽ യുഎഎൻ നമ്പറും ഉണ്ടാകും. തൊഴിലുടമയാണ് ഈ നമ്പർ ജീവനക്കാരന് നൽകുക. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ: ഇപിഎഫ് അക്കൗണ്ടിൽ ഏത് പേരാണോ രേഖപ്പെടുത്തിരിക്കുന്നത് അതേ പേര് വരുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം. ഇപിഎഫ് അക്കൗണ്ട് ഉടമ ജീവിച്ചിരിപ്പുണ്ടെങ്കിൽ പണം മൂന്നാം കക്ഷിക്ക് കൈമാറാൻ കഴിയില്ല. അതിനാൽ ബാങ്ക് അക്കൗണ്ട് ഉടമയുടെ പേരിലായിരിക്കണം.

വ്യക്തിഗത വിവരങ്ങൾ: പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ തിരിച്ചറിയൽ രേഖയുമായി പൊരുത്തപ്പെടണം.

 ഒരു വർഷത്തിൽ എത്ര തവണ പിഎഫ് പിൻവലിക്കാം?

ഇപിഎഫ് അംഗങ്ങൾക്ക് വിവാഹത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി മൂന്ന് തവണയിൽ കൂടുതൽ പിൻവലിക്കാൻ കഴിയില്ലെന്ന കാര്യം ഓർമിക്കേണ്ടതാണ്. ഇതിനായി ഇപിഎഫ് അംഗത്തിന് പ്രൊവിഡന്റ് ഫണ്ടിന് കീഴിൽ 7 വർഷത്തെ അംഗത്വം ഉണ്ടായിരിക്കണം.