വിപണിയിൽ വ്യാജവും ഗുണനിലവാരം കുറഞ്ഞതുമായ വെള്ളി ഉൽപ്പന്നങ്ങൾ വ്യാപകമാകുന്നത് ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ, വെള്ളിക്ക് ബിഐഎസ് ഹാൾമാർക്കിങ് നിർബന്ധമാക്കണമെന്നും സുതാര്യത ഉറപ്പാക്കാൻ റിഫൈനർമാർക്ക് പ്രത്യേക ലൈസൻസിങ് ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.

വ്യാജവും ഗുണനിലവാരം കുറഞ്ഞതുമായ വെള്ളി നാണയങ്ങളും ബാറുകളും വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിനൊപ്പം വെള്ളി വിപണിയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്നു. ഈ സാഹചര്യത്തില്‍, വെള്ളി ഉല്‍പന്നങ്ങള്‍ക്ക് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഹാള്‍മാര്‍ക്കിങ് കര്‍ശനമായി നടപ്പിലാക്കണമെന്ന് പ്രഷ്യസ് മെറ്റല്‍സ് റിഫൈനര്‍മാര്‍ ആവശ്യപ്പെടുന്നു. വിപണിയില്‍ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കാന്‍ വെള്ളി ശുദ്ധീകരിക്കുന്നവര്‍ക്ക് പ്രത്യേക ലൈസന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വെള്ളിയിലെ മായം

വലിയൊരു വിഭാഗം ജ്വല്ലറികളും നിലവില്‍ ഹാള്‍മാര്‍ക്കിങ് നിയമങ്ങള്‍ പാലിക്കുന്നില്ല. വിപണിയില്‍ വില്‍ക്കപ്പെടുന്ന പല വെള്ളി ബാറുകള്‍ക്കും നാണയങ്ങള്‍ക്കും നിശ്ചിത '999' ശുദ്ധിയില്ല. ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹാള്‍മാര്‍ക്കും ഇവയ്ക്കില്ല. കൂടാതെ, വിപണിയിലുള്ള പല വെള്ളി ഉല്‍പന്നങ്ങളിലും ആരോഗ്യത്തിന് ഹാനികരമായ നിക്കല്‍, കാഡ്മിയം, ലെഡ് തുടങ്ങിയ നിരോധിത ഘടകങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഴയ വെള്ളി ആഭരണങ്ങള്‍ ഉരുക്കി അതില്‍ കുറച്ചു മാത്രം ശുദ്ധമായ വെള്ളി ചേര്‍ത്താണ് വിപണിയിലെ ഭൂരിഭാഗം പുതിയ വെള്ളി ആഭരണങ്ങളും ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഇത് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു.

ഉപയോഗം കൂടുതല്‍, പരിശോധനാ കേന്ദ്രങ്ങള്‍ കുറവ്

ഇന്ത്യയില്‍ പ്രതിവര്‍ഷം ഏകദേശം 7,000 ടണ്‍ വെള്ളിയാണ് വിറ്റഴിയുന്നത്. എന്നാല്‍ ഇതിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ആകെയുള്ളത് വെറും 286 ഹാള്‍മാര്‍ക്കിങ് സെന്ററുകള്‍ മാത്രമാണ്. അതേസമയം, പ്രതിവര്‍ഷം 800-850 ടണ്‍ മാത്രം വിറ്റഴിയുന്ന സ്വര്‍ണ്ണത്തിന് 1,595 ഹാള്‍മാര്‍ക്കിങ് സെന്ററുകളുണ്ട്. വെള്ളിയുടെ ഇത്രയും വലിയൊരു വിപണി കണക്കിലെടുക്കുമ്പോള്‍ നിലവിലെ പരിശോധനാ സംവിധാനം വളരെ ദുര്‍ബലമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രങ്ങളില്‍ സമര്‍പ്പിക്കുന്ന ശുദ്ധമായ വെള്ളി പോലും പലപ്പോഴും നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് റിഫൈനര്‍മാരുടെ സംഘടന വ്യക്തമാക്കി. അംഗീകൃത റിഫൈനറികളില്‍ നിന്നുള്ള ഹാള്‍മാര്‍ക്ക് ചെയ്ത വെള്ളി ബാറുകള്‍ വിപണിയിലെത്തിക്കുന്നത് വഴി ഉപഭോക്താക്കളുടെ വിശ്വാസം തിരികെ കൊണ്ടുവരാനാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടു