വിവിധ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശകൾ ഉയർത്തിയിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ പുതുക്കിയ നിരക്കുകൾ അറിയാം
മുംബൈ : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർധിപ്പിച്ച് ഫെഡറൽ ബാങ്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഉയർത്താൻ ആരംഭിച്ചിട്ടുണ്ട്. തെരെഞ്ഞെടുത്ത കാലയളവിലെ പലിശ നിരക്കാണ് ഫെഡറൽ ബാങ്ക് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അതായത് ജൂൺ 22 മുതൽ നിലവിൽ വരും.
നിലവിൽ 2.75 ശതമാനം മുതൽ 5.75 ശതമാനം വരെയാണ് ഫെഡറൽ ബാങ്ക് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 3.25 ശതമാനം മുതൽ 6.40 ശതമാനം വരെയുമാണ് പലിശ. 7 ദിവസം മുതൽ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറാണ് ബാങ്ക് വർധിപ്പിച്ചത്. മുൻപ് 2.65 സ്ഥാനമാനമായിരുന്ന പലിശ നിരക്ക് ഇന്ന് മുതൽ 2.75 ശതമാനമായി. അതേസമയം 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.25 ശതമാനമായി തന്നെ നിലനിർത്തിയിട്ടുണ്ട്. 46 ദിവസം മുതൽ 60 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഫെഡറൽ ബാങ്ക് 3.65 ശതമാനം പലിശ നൽകുന്നത് തുടരും, 61 ദിവസം മുതൽ 90 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 3.75 ശതമാനമായി തുടരും. 91 ദിവസം മുതൽ 119 ദിവസം വരെയും 120 ദിവസം മുതൽ 180 ദിവസം വരെയുമുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യഥാക്രമം 4.00 ശതമാനവും 4.25 ശതമാനവും പലിശ നിരക്ക് നൽകുന്നത് തുടരും. 181 ദിവസം മുതൽ 270 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.50 ശതമാനത്തിൽ നിന്ന് 4.60 ശതമാനമായി ഉയർന്നു,
Read Also : ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകൾ ഉയർത്തി ഐസിഐസിഐ ബാങ്ക്; വർധനവ് 6 ദിവസത്തിനുള്ളിൽ രണ്ടാം തവണ
അതേസമയം ഒരു വർഷമോ മുതൽ രണ്ട് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങൾക്ക് ബാങ്ക് 5.75 ശതമാനവും രണ്ടിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് 5.85 ശതമാനവും പലിശ നിരക്ക് നൽകും. ഐസിഐസിഐ ബാങ്കും സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
