Asianet News MalayalamAsianet News Malayalam

ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ടാക്സ് അടക്കാനുള്ള സംവിധാനം നിലവിൽ

നികുതിദായകര്‍ക്ക് പാന്‍/ടാന്‍ രജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പല തരത്തിലുള്ള കാലതാമസവും ഒഴിവാക്കും

Federal Bank starts its new online tax payment
Author
Trivandrum, First Published Jul 20, 2022, 4:55 PM IST

കൊച്ചി: ഫെഡറല്‍ ബാങ്ക് വഴി ഓൺലൈനായി ഇനി നികുതി അടയ്ക്കാം. നികുതിദായകരെ സഹായിക്കുന്നതിനായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സുമായി സഹകരിച്ച്, ആദായനികുതിയുടെ ഇ-ഫയലിംഗ് പോര്‍ട്ടലിലെ ഇ-പേ ടാക്‌സ് സൗകര്യം വഴിയാണ് പണമടയ്ക്കുന്നതിനുള്ള സംവിധാനം ഫെഡറൽ ബാങ്ക് സജ്ജമാക്കിയത്.

നികുതി അടയ്ക്കുന്നവർക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, യുപിഐ, നെറ്റ് ബാങ്കിംഗ്, നെഫ്റ്റ് / ആര്‍ടിജിഎസ് എന്നിവ വഴി നികുതി അടയ്ക്കാം. കൂടാതെ പണമായി കൗണ്ടർ വഴിയും വേഗത്തിൽ നികുതിയടക്കമുള്ള സൗകര്യമുണ്ട്. 

പ്രവാസികൾക്കും ബാങ്കിന്റെ ആഭ്യന്തര ഉപഭോക്താക്കള്‍ക്കും നികുതി അടക്കുന്ന ഇന്ത്യയിലെ ഏതൊരു പൗരനും ഒരു നികുതി ചലാന്‍ സൃഷ്ടിക്കാനും ബാങ്കിന്റെ ശാഖകള്‍ വഴി പണമടയ്ക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നതാണ്.

Read Also: 'ചെറുകിട, കുടുംബശ്രീ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് ജിഎസ്ടി വാങ്ങില്ല': ധനമന്ത്രി

 
ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്ന്, നേരിട്ട് നികുതി പിരിക്കുന്നതിന്  കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഫെഡറൽ ബാങ്ക് അംഗീകാരം നേടിയിരുന്നു. 2022 ജൂലൈ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നികുതിദായകര്‍ക്ക് പാന്‍/ടാന്‍ രജിസ്‌ട്രേഷന്‍/വെരിഫിക്കേഷന്‍ ആവശ്യമില്ല. ഇത് നികുതി അടയ്ക്കുന്നതില്‍ ഉണ്ടായേക്കാവുന്ന പല തരത്തിലുള്ള കാലതാമസവും ഒഴിവാക്കും. 

നിലവിൽ, ആദായനികുതി വകുപ്പിന്റെ ടിന്‍ 2.0 പ്ലാറ്റ്ഫോമിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുന്‍നിര ബാങ്കുകളിൽ ഒന്നായി ഫെഡറല്‍ ബാങ്ക് മാറിക്കഴിഞ്ഞു.
 
പുതിയ ആദായനികുതി പോര്‍ട്ടലുമായി ബാങ്കുണ്ടാക്കിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ബാങ്കിൻ്റെ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചു കൊണ്ട് ഞങ്ങളുടെ ഇടപാടുകാർക്കും, ശാഖകൾ സന്ദർശിച്ച് കൗണ്ടറിൽ പണമടച്ചു കൊണ്ട് ഇടപാടുകാരല്ലാത്തവർക്കും ഇനി വളരെ എളുപ്പത്തിൽ നികുതി അടയ്ക്കാൻ സാധിക്കുന്നതാണ്. ഇടപാടുകള്‍ എളുപ്പമാക്കി ഞങ്ങളുടെ ഇടപാടുകാരെ സന്തോഷിപ്പിക്കുന്നതിനും ഞങ്ങളുടെ ബിസിനസിന് ചടുലത കൊണ്ടുവരുന്നതിനുമായി ബാങ്ക് തുടക്കം കുറിച്ചിട്ടുള്ള ഡിജിറ്റല്‍ സംരംഭങ്ങളുടെ കൂട്ടത്തിൽ പുതിയ സംവിധാനത്തെ തീർച്ചയായും പരിഗണിക്കാവുന്നതാണ്ഫെ എന്ന് ഫെഡറല്‍ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും ഹോള്‍സെയില്‍ ബാങ്കിംഗ് കണ്‍ട്രി ഹെഡുമായ ഹര്‍ഷ് ദുഗര്‍ പറഞ്ഞു.

Read Also : റഷ്യക്ക് പ്രിയങ്കരം ഇന്ത്യൻ ചായ; വില കൂടിയിട്ടും വാങ്ങാൻ തയ്യാർ

Follow Us:
Download App:
  • android
  • ios