ലാപ്‌ടോപ്പ് ഓർഡർ ചെയ്ത് കാത്തിരുന്ന ഉപഭോക്താവിന് ലഭിച്ചത് കല്ലുകളും ഇലക്ട്രോണിക് മാലിന്യവും. ഉപഭോക്താവിന് മുൻപിൽ മുട്ടുമടക്കി ഫ്ലിപ്പ്കാർട്ട്  

ഘോഷ കാലത്ത് ഓൺലൈൻ സ്റ്റോറുകളിൽ എല്ലാം വമ്പൻ ഡിസ്കൗണ്ടിൽ വിൽപ്പന പൊടിപൊടിക്കുകയാണ്. ഈ സമയത്താണ് മംഗലാപുരത്ത് നിന്നുള്ള ഒരു ഉപഭോക്താവ് ഫ്ലിപ്കാർട്ട് വഴി ഒരു ഗെയിമിംഗ് ലാപ്ടോപ്പ് ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയത് കല്ലുകളും കുറേ ഇലക്ട്രോണിക് മാലിന്യവും ആയിരുന്നുവെന്ന് അദ്ദേഹം പരാതിപ്പെട്ടു. ഇതോടെ മുഴുവൻ പണവും തിരിച്ചുനൽകി ഫ്ലിപ്കാർട്ട് പ്രശ്നം പരിഹരിച്ചു.

ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ

ഒക്ടോബർ 15നാണ് മംഗലാപുരം സ്വദേശിയായ ചിന്മയ രമണ അസ്യൂസ് ടിയുഎഫ് ഗെയിമിംഗ് എഫ് 15 ലാപ്ടോപ്പ് ഓർഡർ ചെയ്തത്. സുഹൃത്തിന് വേണ്ടിയായിരുന്നു ഇത്. ഒക്ടോബർ 20ന് സീൽ ചെയ്ത ഒരു പെട്ടി ഇയാളുടെ വീട്ടിൽ കിട്ടി. തുറന്നു നോക്കിയവർ ഞെട്ടിയെന്ന് പറയേണ്ടതില്ലല്ലോ. കുറെയധികം കല്ലുകളും മാലിന്യവും ആയിരുന്നു ആ പെട്ടിക്കകത്ത്. തുടർന്നാണ് ചിന്മയ പരാതി നൽകിയതും ഫ്ലിപ്കാർട്ട് ഇതിന് റീഫണ്ട് നല്കിയതും.

Scroll to load tweet…

ഇ കൊമേഴ്സ് സ്ഥാപനങ്ങൾ ഇപ്പോൾ ഓപ്പൺ ബോക്സ് ഡെലിവറി എന്നൊരു സൗകര്യമൊരുക്കുന്നുണ്ട്. ഡെലിവറി സമയത്ത്, ഡെലിവറി പാർട്ണർ തന്നെ പെട്ടി പൊട്ടിച്ച് ഉപഭോക്താവ് ഓർഡർ ചെയ്ത ഉൽപ്പന്നം തന്നെയാണ് എത്തിച്ചേർന്നിരിക്കുന്നത് എന്ന് ഉറപ്പാക്കുന്ന രീതിയാണ് ഇത്. എന്നാൽ ചിന്മയ ഓർഡർ ചെയ്ത ഉൽപ്പന്നത്തിന് ഈ സൗകര്യം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഓപ്പൺ ബോക്സ് ഡെലിവറി ചിന്മയ തിരഞ്ഞെടുത്തിരുന്നുമില്ല.

ALSO READ : യഹൂദവിരുദ്ധ പരാമർശം നടത്തി; കാനി വെസ്റ്റുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച് അഡിഡാസ്

സാധനം വിറ്റ കമ്പനിയെ ആണ് റീഫണ്ടിനായി ആദ്യം ചിന്മയ സമീപിച്ചത്. പണം തരില്ലെന്ന നിലപാടിലായിരുന്നു ആദ്യം സെല്ലർമാർ. തുടർന്നാണ് ഉപഭോക്താവ് പരാതിയുമായി ഫ്ലിപ്കാർട്ട് കമ്പനിയെ സമീപിച്ചത്. സാധനം ഡെലിവറി ചെയ്ത അന്ന് തന്നെ ഫോട്ടോകൾ അടക്കം മുഴുവൻ തെളിവുകളുമായി ഫ്ലിപ്കാർട്ടിൽ പരാതി നൽകുകയായിരുന്നു. ഒക്ടോബർ 23ന് തന്നെ മുഴുവൻ പണവും ഇയാൾക്ക് തിരികെ കിട്ടി.