ഈ വര്‍ഷം ലോകത്തെ ധനികരില്‍ സ്വകാര്യ സ്വത്തില്‍ ഏറ്റവുമധികം വര്‍ധനവുണ്ടായത് അദാനിക്കാണെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണേര്‍സ് ഇന്‍ഡെക്സ് വിശദമാക്കുന്നത്. ആഗോള തലത്തിലെ ബിസിനസ് താല്‍പര്യങ്ങള്‍ വര്‍ധിക്കുന്നതിന് അദാനി കുടുംബത്തിനെ പ്രേരിപ്പിക്കുന്ന ഘടകവും ഇതാണെന്നാണ് സൂചന. 

ഏഷ്യയിലെ ഏറ്റവും ധനികനായ ഗൌതം അദാനി ഓഫീസ് വിദേശത്തേക്ക് തുറക്കുന്നതായി സൂചന. വളരുന്ന ബിസിനസ് സാമ്രാജ്യം കൈകാര്യം ചെയ്യുന്നിതിനായാണ് ദുബായിലോ ന്യൂയോര്‍ക്കിലോ പുതിയ ഓഫീസ് തുറക്കുന്നതെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. അദാനിയുടെ സ്വകാര്യ സ്വത്തുക്കള്‍ നിക്ഷേപമാക്കിയാവും ഈ ഓഫീസ് തുറക്കുക. കുടുംബവുമായി ഏറ്റവുമടുത്തുള്ളവര്‍ക്കാവും ഈ ഓഫീസില്‍ സ്ഥാനമെന്നാണ് വിവരം. ഫാമിലി ഓഫീസിലേക്കുള്ള മാനേജര്‍മാര്‍ക്കായി ഫുള്‍ സ്യൂട്ടാണ് അദാനി ഗ്രൂപ്പ് സ്ഥാപകര്‍ ഒരുക്കുന്നതെന്നാണ് വിവരം. സ്വകാര്യ സ്വത്തുക്കളുടെ വിവരം ഉള്‍പ്പെടുന്നതിനാല്‍ രഹസ്യമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. 

ആഭ്യന്തര ഓഹരികൾ തുടർച്ചയായി രണ്ടാഴ്ചയോളം കുതിച്ചുയർന്നതോടെ അദാനിയുടെ സമ്പത്തിൽ വൻ വർദ്ധനവുണ്ടായിരുന്നു. 314 മില്യൺ ഡോളറിന്റെ കുതിപ്പാണ് അദാനിയുടെ വരുമാനത്തിൽ ഉണ്ടായത്. ഇതോടെ 131.9 ബില്യൺ ഡോളറായി അദാനിയുടെ ആകെ ആസ്തി. അദാനിയുടെ സ്വകാര്യ സ്വത്തിലും വലിയ രീതിയിലുള്ള വളര്‍ച്ചയുണ്ടായിരുന്നു. ഈ വര്‍ഷം ലോകത്തെ ധനികരില്‍ സ്വകാര്യ സ്വത്തില്‍ ഏറ്റവുമധികം വര്‍ധനവുണ്ടായത് അദാനിക്കാണെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണേര്‍സ് ഇന്‍ഡെക്സ് വിശദമാക്കുന്നത്. ആഗോള തലത്തിലെ ബിസിനസ് താല്‍പര്യങ്ങള്‍ വര്‍ധിക്കുന്നതിന് അദാനി കുടുംബത്തിനെ പ്രേരിപ്പിക്കുന്ന ഘടകവും ഇതാണെന്നാണ് സൂചന. ഇന്ത്യയിലെ പരമ്പരാഗത നിക്ഷേപത്തിന് പുറമേ വിദേശത്തേക്കും ഏറ്റെടുക്കലുകള്‍ അദാനി ഗ്രൂപ്പ് നടത്തുകയാണ്. നിലവില്‍ നികുതി വിദഗ്ധരുമായി പദ്ധതിക്കായുള്ള ചര്‍ച്ചകള്‍ നടത്തുകയാണ് അദാനി കുടുംബമെന്നാണ് സൂചന. 

ഗൌതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി ദുബായിലുള്ളതാണ് ഫാമിലി ഓഫീസ് ദുബായി ആയേക്കുമോയെന്ന സൂചനയ്ക്ക് പിന്നില്‍. ഇന്ത്യക്ക് പുറത്തുള്ള ഇന്ത്യക്കാരായ ധനികരുടെ പട്ടികയില്‍ ഒന്നാം സ്ഥനമാണ് വിനോദ് അദാനിക്കുള്ളത്. ഹോൾസിം ലിമിറ്റഡിന്‍റെ രണ്ട് ഇന്ത്യന്‍ സിമന്‍റ് നിര്‍മ്മാതാക്കളെ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് 6.5 ബില്യൺ ഡോളര്‍ ഇടപാടിലൂടെയായിരുന്നു. സമ്പന്നതയിലേക്കുള്ള യാത്രയിൽ കഴിഞ്ഞ ഫെബ്രുവരിയിൽ, മുകേഷ് അംബാനിയ മറികടന്ന അദാനി ഏഷ്യയിലെ ഏറ്റവും ധനികനായി. തുടർന്ന് ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കിലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി